സംഘര്‍ഷങ്ങളാല്‍ കലുഷിതമായ സംഭലില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ പരിശോധന നടത്തി. പാനല്‍ തലവനായ റിട്ട.അലഹബാദ് ഹൈക്കോടതി ജഡ്ജി ദേവേന്ദ്ര കുമാര്‍ അറോറ, റിട്ട. ഐപിഎസ് ഓഫീസര്‍ അരവിന്ദ് കുമാര്‍ ജയിന്‍, എന്നിവരായിരുന്നു അക്രമ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മൂന്നംഗ കമ്മീഷനിലെ രണ്ട് പേര്‍. പാനലിലെ മൂന്നാമത്തെ അംഗമായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അമിത് മോഹന്‍ പ്രസാദ് ഇന്നത്തെ സന്ദര്‍ശനത്തിന് ഉണ്ടായിരുന്നില്ല.
ഇന്ന് രാവിലെ നടന്ന സന്ദര്‍ശനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കമ്മീഷന്‍ പ്രതികരിച്ചിരുന്നില്ല. മൊറാാബാദ് ഡിവിഷണല്‍ കമ്മീഷണര്‍ ഔഞ്ചനേയ കുമാര്‍ സിംഗ്, ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ മുനിരാജ് ജി, സംഭല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് രാജേന്ദ്ര പെൻസിയ, പൊലീസ് സൂപ്രണ്ട് കൃഷ്ണന്‍ കുമാര്‍ എന്നിവരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
പിന്നീട് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച മൊറാദാബാദ് ഡിവിഷണല്‍ കമ്മീഷണര്‍ ഔഞ്ചനേയ സിംഗ്, അന്വേഷണ കമ്മീഷൻ്‍ അധ്യക്ഷയും മറ്റൊരു അംഗവും സ്ഥലം സന്ദര്‍ശിച്ചെന്നു വ്യക്തമാക്കി. അവരുടെ പ്രാഥമിക ലക്ഷ്യം സ്ഥലം പരിശോധിക്കുകയായിരുന്നു. അവര്‍ സംഘര്ഡഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും സ്ഥലത്തിന്‍റെ ഘടനയെപ്പറ്റി പരിശോധിക്കുകയും അവിടെ സന്നിഹിതരായിരുന്ന ചില ആളുകളുമായി സംസാരിക്കുകയും ചെയ്തു. സംഘം വീണ്ടും സ്ഥലം സന്ദര്‍ശിക്കുമെന്നും സന്ദര്‍ശനത്തിന്‍റെ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.