18 January 2026, Sunday

Related news

January 13, 2026
January 3, 2026
December 23, 2025
December 20, 2025
December 2, 2025
November 22, 2025
November 21, 2025
November 21, 2025
November 9, 2025
October 31, 2025

ഇംഗ്ലണ്ടിൽ ജൂനിയർ ഡോക്ടർമാർ പണിമുടക്കിൽ

Janayugom Webdesk
ലണ്ടൻ
December 20, 2025 4:44 pm

പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ മുന്നറിയിപ്പ് തള്ളി ഇംഗ്ലണ്ടിൽ ജൂനിയർ ഡോക്ടർമാർ അഞ്ചു ദിവസത്തെ പണിമുടക്ക് തുടങ്ങി. ശമ്പളവും ജോലി ലഭ്യതയും ഉറപ്പാക്കമെന്ന് ആവശ്യപ്പെട്ടാണ് ജൂനിയർ റിസഡന്റുമാർ വീണ്ടും സമര രംഗത്ത് ഇറങ്ങിയിരിക്കുന്നത്. ലേബർ സർക്കാർ ശമ്പളത്തെയും ജോലി ലഭ്യതയെയും കുറിച്ചുള്ള ആശങ്കകൾ വേണ്ടവിധം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതായി സമരക്കാർ പറഞ്ഞു.

റസിഡന്റ് ഡോക്ടർമാരെ പ്രതിനിധീകരിക്കുന്ന യൂണിയനായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) സംഘടിപ്പിച്ച ഓൺലൈൻ ബാലറ്റിന് തുടർച്ചയായാണ് പണിമുടക്കിലേക്ക് പ്രവേശിച്ചത്. ഏകദേശം 30,000 അംഗങ്ങൾ സർക്കാരിന്റെ പണിമുടക്ക് വിരുദ്ധ നിർദ്ദേശം തള്ളി വോട്ട് ചെയ്തു. ഡിസംബർ 22 വരെ പണിമുടക്ക് തുടരും. ഇംഗ്ലണ്ടിലെ മെഡിക്കൽ വർക്ക്ഫോഴ്‌സിന്റെ പകുതിയോളം വരുന്നവരാണ് സമര രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.