9 December 2025, Tuesday

Related news

December 1, 2025
November 26, 2025
November 8, 2025
October 22, 2025
October 21, 2025
October 20, 2025
October 12, 2025
October 10, 2025
September 24, 2025
September 23, 2025

ചേട്ടൻമാരുടെ കളി കാണാൻ ജൂനിയർ താരങ്ങളും

Janayugom Webdesk
തിരുവനന്തപുരം
February 25, 2025 7:31 pm

രഞ്ജി ചരിത്രത്തിലാദ്യമായി കേരളം ഫൈനൽ കളിക്കുമ്പോൾ ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ജൂനിയർ താരങ്ങൾക്ക് അവസരം ഒരുക്കുകയാണ് കേരള ക്രിക്കറ്റ് അസോസിഷൻ. കേരള അണ്ടർ 14, എ , ബി അണ്ടർ 16 ടീമുകളിലെയും താരങ്ങൾക്കാണ് നാഗ്പൂരിൽ നടക്കുന്ന ഫൈനൽ മത്സരം കാണാൻ അവസരം ലഭിക്കുക. ഫൈനലിന് സാക്ഷ്യം വഹിക്കുന്നത് കൗമാര ക്രിക്കറ്റ് താരങ്ങൾക്ക് പുതിയൊരനുഭവം ആകുമെന്നാണ് അത് വലിയരീതിയിൽ അവർക്ക് പ്രചോദനം നൽകുമെന്നാണ് KCA യുടെ വിലയിരുത്തൽ.

അണ്ടർ 16 തലത്തിൽ ഹൈദരാബാദ് അടക്കമുള്ള കരുത്തരെ അട്ടിമറിച്ച കേരള ടീമിന് നേരിയ വ്യത്യാസത്തിലായിരുന്നു ഇത്തവണ നോക്കൌട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാൻ കഴിയാതെ പോയത്. ഭാവിയുടെ പ്രതീക്ഷകളായ ഒട്ടേറെ താരങ്ങൾ അണ്ടർ 14, 16 ടീമുകളിലായുണ്ട്. ഇവരുടെ ആത്മവിശ്വാസം ഉയർത്തുന്നതിനൊപ്പം കൂടുതൽ എക്സ്പോഷർ നല്കുന്നതിനുമാണ് ജൂനിയർ താരങ്ങളെ ഫൈനൽ കാണാൻ അയക്കുന്നത്.

27ആം തീയതി കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നാണ് ടീമുകൾ യാത്ര തിരിക്കുക. 28ആം തീയതി മുതൽ ഫൈനൽ തീരും വരെ അവർ സീനിയേഴ്സിന് പിന്തുണയുമായി സ്റ്റേഡിയത്തിലുണ്ടാകും. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഇവർക്ക് വിമാനയാത്ര, താമസം DA തുടങ്ങി എല്ലാ സൗകര്യങ്ങളും നൽകുന്നത്.

കേരളം രഞ്ജി ട്രോഫിയുടെ ഫൈനൽ കളിക്കുന്നത് കെസിഎ 75ആം പിറന്നാൾ ആഘോഷിക്കുന്ന വർഷം കൂടിയാണ്. അതിനാൽ ഈ അപൂർവ്വ നേട്ടം പല രീതികളിൽ ആഘോഷമാക്കാനാണ് കെസിഎ ഒരുങ്ങുന്നത്. കേരളത്തിൻ്റെ ജൂനിയർ താരങ്ങളെ ഫൈനൽ കാണാൻ അയക്കുന്നതും ഇതിൻ്റെ ഭാഗമായാണ്. കെസിഎയുടെ തീരുമാനം.

കൗമാര താരങ്ങളുടെ ക്രിക്കറ്റ് യാത്രയിൽ അവർക്ക് കൂടുതൽ ഉയരങ്ങൾ കൈവരിക്കാൻ പ്രചോദനമാകുമെന്നത് KCA സെക്രട്ടറി വിനോദ് എസ് കുമാർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.