18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 5, 2024
September 13, 2024
September 10, 2024
September 9, 2024
September 3, 2024
July 12, 2024
June 19, 2024
June 18, 2024
June 13, 2024

ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും

Janayugom Webdesk
കൊച്ചി
July 6, 2023 4:18 pm

ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും. നിലവില്‍ ഗുജറാത്ത് ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസായ എജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സർക്കാറിന് കൈമാറി. കേന്ദ്ര സർക്കാർ കൊളീജിയം ശുപാർശ അംഗീകരിച്ച് നിയമന ഉത്തരവ് പുറത്തിറക്കുന്നതോടെ എജെ ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. കേരള ഹൈക്കോടതിയുടെ 38ാമത് ചീഫ് ജസ്റ്റിസായിട്ടയിരിക്കും എജെ ദേശായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ എസ് വി ഭാട്ടിയെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്താന്‍ കൊളീജിയം അടുത്തിടെ ശുപാർശ ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ ഓഫീസിലെ ഒഴിവിലേക്കാണ് എജെ ദേശായി നിയമിക്കുന്നത്. 2011 നവംബർ 21 നാണ് ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായി ആശിഷ് ജെ ദേശായി എന്ന എജെ ദേശായി നിയമിതനാവുന്നത്. ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ അദ്ദേഹം നിലവിൽ ആ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഓഫീസിന്റെ ചുമതലകൾ വഹിച്ച് വരികയാണ്. 2006 മുതല്‍ 2009 വരെ ഗുജറാത്ത് ഹൈക്കോടതിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്റിംഗ് കൗണ്‍സലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലം ഗുജറാത്ത് സർക്കാറിന്റെ അഭിഭാഷകനായും പ്രവർത്തിച്ചു. 

11 വർഷക്കാലത്തെ ഗുജറാത്ത് ഹൈക്കോടതിയിലെ എജെ ദേശായിയുടെ സേവനങ്ങള്‍ എടുത്ത് പറഞ്ഞ കൊളീജിയം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിന് ജസ്റ്റിസ് ദേശായി എല്ലാ അർത്ഥത്തിലും യോഗ്യനാണെന്നും വ്യക്തമാക്കി. സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെടുന്നില്ലെങ്കില്‍ 2024 ജൂലൈ 4 ന് ജസ്റ്റിസ് എജെ ദേശായി വിരമിക്കും. അതേസമയം, കേരളത്തിന് പുറമെ ഒറീസ, മണിപ്പൂർ, ആന്ധ്രാപ്രദേശ്, ബോംബെ, തെലങ്കാന, ഗുജറാത്ത് എന്നീ ഏഴ് ഹൈക്കോടതികളിലേക്കും പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്. അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനിത അഗർവാളിനെയാണ് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തിട്ടുള്ളത്. ഒറീസ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുഭാസിസ് തലപത്രയെ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസായും ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിദ്ധാർത്ഥ് മൃദുലിനെ മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ കൊളീജിയം ശുപാർശ ചെയ്തു. ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ധീരജ് സിംഗ് ഠാക്കൂറിനായാണ് ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തിട്ടുള്ളത്. അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലോക് ആരാധെ എന്നിവരെ യഥാക്രം ബോംബൈ, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായി നിയമിക്കാനും കൊളീജിയം കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Jus­tice Ashish J Desai will be the new Chief Jus­tice of the Ker­ala High Court

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.