
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇന്നലെ രാവിലെ 11.30ഓടെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമെത്തിയാണ് വരണാധികാരി, സെക്രട്ടറി ജനറല്‍ പി സി മോഡി മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. നാല് സെറ്റ് പത്രികകളാണ് ജസ്റ്റിസ് റെഡ്ഡി സമര്‍പ്പിച്ചത്.
തെരഞ്ഞെടുക്കപ്പെട്ടാല്‍ നിഷ്പക്ഷതയോടും അന്തസ്സോടും ഉറച്ച പ്രതിബദ്ധതയോടും കൂടി തന്റെ കടമ നിര്‍വഹിക്കുമെന്ന് പത്രിക സമര്‍പ്പിച്ച ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ ജസ്റ്റിസ് റെഡ്ഡി അറിയിച്ചു. തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് പിന്തുണ തേടി ജസ്റ്റിസ് റെഡ്ഡി, ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞദിവസം എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. ഇരു മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് കൂടുതൽ വാശിയേറിയതാവുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.