സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് എം ഫാത്തിമ ബീവി(96)അന്തരിച്ചു. മുസ്ലീം വിഭാഗത്തിൽനിന്നുള്ള ആദ്യ വനിതാ ഗവർണറുമായിരുന്നു. ഇന്ന് 12 മണിയോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
സുപ്രീംകോടതിലെ ആദ്യത്തെ വനിതാ ജഡ്ജിയായി 1989ലാണ് ഫാത്തിമ ബീവി നിയമിതയായത്. കോടതിയിൽ നിന്ന് വിരമിച്ച ശേഷം, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായും പിന്നീട് 1997 മുതൽ 2001 വരെ തമിഴ്‌നാട് ഗവർണറായും സേവനമനുഷ്ഠിച്ചു. 2023‑ൽ കേരള പ്രഭ അവാർഡ് നൽകി സംസ്ഥാനം ആദരിച്ചു.
1927 ഏപ്രിൽ 30 ന് തിരുവിതാംകൂർ രാജ്യത്തിലെ ഭാഗമായിരുന്ന ഇന്നത്തെ പത്തനംതിട്ടയിൽ അന്നവീട്ടിൽ മീർ സാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായി റൗതർ കുടുംബത്തിലായിരുന്നു ജനനം .പത്തനംതിട്ടയിലെ ടൗൺ സ്‌കൂളിലും കാതോലിക്കേറ്റ് ഹൈസ്‌കൂളിലും പഠിച്ച അവർ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് കെമിസ്ട്രിയിൽ ബിഎസ്‌സി നേടി. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ നിന്ന് ബിഎൽ നേടി .
1950 നവംബർ 14ന് അഭിഭാഷകയായി എൻറോൾ ചെയ്തു. 1950ൽ ബീവി ബാർ കൗൺസിൽ പരീക്ഷയിൽ ഒന്നാമതെത്തി. കേരളത്തിലെ ലോവർ ജുഡീഷ്യറിയിലാണ് സേവനം ആരംഭിച്ചത്.
English Summary:Justice Fatima Beevi passes away; The first woman judge of the Supreme Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.