കർണാടക ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് കെ എസ് പുട്ടസ്വാമി അന്തരിച്ചു. 98 വയസായിരുന്നു. ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. കേന്ദ്രസർക്കാരിന്റെ ആധാർ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നിയമപോരാട്ടം നടത്തിയത് വലിയ രീതിയിൽ ചർച്ചയായിരുന്നു. അദ്ദേഹത്തിന്റെ ഹർജിയിലാണ് സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീംകോടതി വിധിയുണ്ടായത്.
1977ലാണ് പുട്ടസ്വാമി കർണാടക ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായത്. 1986ൽ വിരമിച്ചു. ശേഷം ബെംഗളൂരുവിലെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വൈസ് ചെയർപേഴ്‌സണായി സേവനമനുഷ്ഠിച്ചു. 1926ൽ ബെംഗളൂരുവിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് ജസ്റ്റിസ് പുട്ടസ്വാമി ജനിച്ചത്. പഴയ മൈസൂർ ഹൈക്കോടതിയിൽ അഭിഭാഷകനായും പിന്നീട് മുതിർന്ന സർക്കാർ അഭിഭാഷകനായും പുട്ടസ്വാമി എൻറോൾ ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.