8 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 3, 2025
April 2, 2025
March 31, 2025
March 27, 2025
March 21, 2025
March 19, 2025
March 9, 2025
March 1, 2025
February 25, 2025
January 29, 2025

ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ആക്ടിങ് ചീഫ് ജസ്റ്റിസ്

Janayugom Webdesk
കൊച്ചി
July 3, 2024 11:02 pm

കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിനെ നിയമിച്ച് കേന്ദ്ര നിയമമന്ത്രാലയം ഉത്തരവിറക്കി. നിലവിലെ ചീഫ് ജസ്റ്റിസ് എ ജെ ദേശായി വിരമിക്കുന്ന നാളെ മുതൽ ചുമതല ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വഹിക്കും. നിലവിൽ ഹൈക്കോടതിയിലെ ഏറ്റവും സീനിയർ ജഡ്ജിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്.

2014 ജനുവരി 23നാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനാകുന്നത്. 2016 മാർച്ച് 10ന് സ്ഥിരം ജഡ്ജിയായി. 1967ൽ കണ്ണൂരിലെ താണയിൽ ജനിച്ചു. ഉഡുപ്പിയിലെ വിബി ലോ കോളജിൽനിന്നാണ് നിയമപഠനം പൂർത്തിയാക്കിയത്. മഹാത്മാ ഗാന്ധി സർവകലാശാലയിൽനിന്ന് നിയമത്തിൽ ബിരുദാനന്തരബിരുദം നേടി. 1989ൽ അഭിഭാഷകനായി എൻറോൾ ചെയ്തശേഷം കണ്ണൂരിലെ വിവിധ കോടതികളിൽ ഏഴ് വർഷത്തോളം പ്രാക്ടീസ് ചെയ്തു. 

പാരീസ് യൂണിവേഴ്സിറ്റിയിൽനിന്ന് ഫ്രഞ്ച് സർക്കാരിന്റെ സ്കോളര്‍ഷിപ്പോടെ ബഹിരാകാശം, ടെലികമ്യൂണിക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ബിരുദാനന്തര ബിരുദവും ഹേഗ് അക്കാദമി ഓഫ് ഇന്റർനാഷണൽ ലോയിൽനിന്ന് പ്രൈവറ്റ് ഇന്റർനാഷണൽ ലോ കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Jus­tice Muham­mad Mush­taq Act­ing Chief Justice

You may also like this video

YouTube video player

TOP NEWS

April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.