22 January 2026, Thursday

Related news

January 5, 2026
December 19, 2025
October 28, 2025
July 20, 2025
June 6, 2025
May 30, 2025
March 10, 2025
February 14, 2025
August 19, 2024
April 6, 2024

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ ചുമതല ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്ന് ജസ്റ്റീസ് എസ് മണികുമാര്‍

Janayugom Webdesk
തിരുവനന്തപുരം
April 6, 2024 12:29 pm

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ ചുമതല ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്ന് ഗവര്‍ണറെ അറിയിച്ച് ജസ്റ്റീസ് എസ് മണികുമാര്‍.നിയമനത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതിന് പിന്നാലെയാണിത്. വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനം ഏറ്റെടുക്കാന്‍ താല്പര്യില്ലെന്നാണ് ഗവര്‍ണറെ അറിയിച്ചിട്ടുള്ളത്. ഇ‑മെയില്‍ സന്ദേശമാണ് അദ്ദേഹം ഗവര്‍ണര്‍ക്ക് അയച്ചത്.

വ്യക്തിപരമായ അസുഖങ്ങള്‍ ഉണ്ടെന്നും, അച്ഛന്റെ മരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നില്‍ക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും വിശദീകരിച്ചിട്ടുണ്ട്. കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്നു മണികുമാര്‍.

Eng­lish Summary:
Jus­tice S. Maniku­mar has said that he is not inter­est­ed in tak­ing over the role of Chair­man of the Human Rights Commission

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.