19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 8, 2024
September 26, 2024
September 12, 2024
April 15, 2024
January 29, 2024
December 21, 2023
August 11, 2023
March 4, 2023
December 7, 2022
November 26, 2022

ജസ്റ്റിസ് യു യു ലളിത് ചീഫ് ജസ്റ്റിസാകും

Janayugom Webdesk
ന്യൂഡൽഹി
August 4, 2022 11:01 pm

ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് സുപ്രീം കോടതിയുടെ 49-ാമത് ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് എൻ വി രമണ നിയമമന്ത്രാലയത്തിന് ശുപാര്‍ശ കൈമാറി. ഈ മാസം 26നാണ് ജസ്റ്റിസ് രമണ വിരമിക്കുന്നത്. ഈ വർഷം നവംബർ എട്ടിന് വിരമിക്കുന്ന ലളിതിന്റെ കാലാവധി 74 ദിവസം മാത്രമായിരിക്കും.

അഭിഭാഷക വൃത്തിയില്‍ നിന്നും നേരിട്ട് ജഡ്ജിയായി, ചീഫ് ജസ്റ്റിസ് സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ലളിത്. നേരത്തെ 1971ൽ ജസ്റ്റിസ് എസ് എം സിക്രിയാണ് ഇത്തരത്തിൽ നിയമിതനായിട്ടുള്ളത്. 2021 ഏപ്രിൽ നാലിനാണ് ജസ്റ്റിസ് രമണ രാജ്യത്തെ സമുന്നത കോടതിയുടെ മുഖ്യ ന്യായാധിപനായി ചുമതലയേറ്റെടുത്തത്.

മുത്തലാഖ്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഉള്‍പ്പെടെ നിരവധി സുപ്രധാന വിധികളിലൂടെ ശ്രദ്ധേയനാണ് മഹാരാഷ്ട്ര സ്വദേശിയായ ജസ്റ്റിസ് യു യു ലളിത്. 2ജി അഴിമതി കേസിൽ സിബിഐയുടെ പ്രത്യേ ക പ്രോസിക്യൂട്ടറായിരുന്നു ലളിത്. 1957 നവംബര്‍ ഒമ്പതിന് ജനിച്ച ജസ്റ്റിസ് ലളിത് 1983 ജൂണില്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്തു. 1985 ഡിസംബര്‍ വരെ ബോംബെ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു. 1986 ജനുവരിയില്‍ പ്രാക്ടീസ് ഡല്‍ഹിയിലേക്ക് മാറ്റി, 2004 ഏപ്രിലില്‍ അദ്ദേഹത്തെ മുതിര്‍ന്ന അഭിഭാഷകനായി നിയമിച്ചു. പത്തുവര്‍ഷത്തിന് ശേഷം 2014ൽ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി. പിതാവ് യു ആര്‍ ലളിത് ബോംബൈ ഹൈക്കോടതി ജഡ്ജിയായിരുന്നു. 

Eng­lish Summary:Justice UU Lalit will be the Chief Justice
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.