പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയാക്കാന്‍ കൊളിജീയം ശുപാര്‍ശ. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 2011 ല്‍ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി സര്‍വീസില്‍ പ്രവേശിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ 2023ല്‍ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി.
കഴിഞ്ഞ ദിവസം മലയാളിയായ ജസ്റ്റിസ് സി ടി രവികുമാര്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചിരുന്നു. ഇതോടെ കേരള ഹൈക്കോടതിയില്‍ നിന്നുള്ള പ്രാതിനിധ്യം സുപ്രീം കോടതിയില്‍ ഇല്ലാതായിരുന്നു. തുടര്‍ന്ന് അഖിലേന്ത്യാ തലത്തില്‍ സീനിയോറിട്ടിയില്‍ 13-ാം സ്ഥാനത്തും കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുടെ സീനിയോറിട്ടിയില്‍ ഒന്നാം സ്ഥാനത്തുമുള്ള ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ പേര് കൊളീജിയം നിര്‍ദേശിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.