22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 9, 2024
October 30, 2024
September 19, 2024
September 18, 2024
September 5, 2024
September 23, 2023
September 12, 2023

ജസ്റ്റിൻ ട്രൂഡോയ്ക്ക് ജനപ്രീതി കുറയുന്നതായി സർവേ

Janayugom Webdesk
ഒട്ടാവ
September 23, 2023 9:56 pm

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് ജനപ്രീതി കുറയുന്നതായി സർവേ. 40 ശതമാനം കാനഡക്കാരും പ്രതിപക്ഷ നേതാവ് പിയർ പൊല്യേവറിനെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്ന് സമീപകാലത്ത് നടത്തിയ ഇപ്‌സോസ് സർവേയിൽ പറയുന്നു. ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തിന്റെ പേരിൽ വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് ട്രൂഡോയ്ക്ക് വോട്ടർമാർക്കിടയിൽ ജനപ്രീതി കുറയുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാൽ പൊല്യേവറിന്റെ കൺസർവേറ്റീവ് പാർട്ടിക്ക് 39 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സർവേ ചൂണ്ടിക്കാട്ടുന്നത്. ട്രൂഡോ നയിക്കുന്ന ലിബറൽ പാർട്ടി 30 ശതമാനം വോട്ട് മാത്രമേ സ്വന്തമാക്കുകയുള്ളൂ എന്നും സർവേയിൽ പറയുന്നു. 2015ൽ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ട്രൂഡോ 50 വർഷത്തിനിടയിലെ ഏറ്റവും മോശം പ്രധാനമന്ത്രിയാണെന്ന് ജൂലൈയിൽ നടത്തിയ മറ്റൊരു സർവേയും കണ്ടെത്തിയിരുന്നു. 2025 അവസാനത്തോടെയാണ് കാനഡയിൽ അടുത്ത തെരഞ്ഞെടുപ്പ് നടക്കുക. 1968 മുതൽ 1979 വരെയും 1980 മുതൽ 1984 വരെയും പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ പിതാവ് പിയറി ട്രൂഡോ ഏറെ ജനപ്രീതിയുള്ള നേതാവായിരുന്നു.

Eng­lish Summary:Justin Trudeau’s pop­u­lar­i­ty declines, sur­vey shows
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.