
ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമാക്കുമെന്നും പമ്പയിലേക്ക് സ്പോട്ട് ബുക്കിങ് കുറയ്ക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. വരിനിൽക്കുന്ന തീര്‍ത്ഥാടകർക്ക് വെള്ളവും ലഘു ഭക്ഷണവും നൽകാൻ 200 പേരെ അധികമായി നിയമിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഉപയോഗിക്കും. അപകടരമായ രീതിയിലുള്ള തിരക്ക് ആണ് അനുഭവപ്പെടുന്നത്. ക്യൂവിൽ നിൽക്കാതെ ചാടി വന്നവരുണ്ട്.
പതുക്കെ പതുക്കെ ഇവരെയെല്ലാം പതിനെട്ടാം പടി കയറ്റാൻ ചാർജ് ഓഫിസറോട് പറഞ്ഞു. ഇങ്ങനെയൊരു ആൾക്കൂട്ടം ഇവിടെ വരാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം 20,000 സ്പോട്ട് ബുക്കിങ് മാത്രമേ അനുവദിക്കൂ. 20,000 ബുക്കിങ്ങുകൾ പൂർത്തിയായാൽ അടുത്ത ദിവസം മാത്രമേ സ്പോട്ട് ബുക്കിങ് പുനരാംരംഭിക്കൂ.
നിലയ്ക്കലിൽ സ്പോട്ട് ബുക്കിങ്ങിന് ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും. തീര്‍ത്ഥാടകർക്ക് നിലയ്ക്കലിൽ തങ്ങാനുള്ള സൗകര്യം കണക്കിലെടുത്താമണ് തീരുമാനമെന്ന് ജയകുമാർ പറഞ്ഞു. നിലയ്ക്കലും പമ്പയിലും തീര്‍ത്ഥാടകരെ നിയന്ത്രിക്കും. സന്നിധാനത്തെ തിരക്ക് ഒഴിവാക്കാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ദർശന സമയം ഒരു മണിക്കൂർ കൂടി നീട്ടി. സന്നിധാനത്ത് എത്തുന്ന എല്ലാവർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം ഒരുക്കാനാണ് ശ്രമിക്കുന്നതെന്നും ജയകുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.