22 January 2026, Thursday

Related news

January 22, 2026
November 15, 2025
November 10, 2025
November 8, 2025
November 4, 2025
October 4, 2025
March 25, 2025
March 17, 2025
January 19, 2025
January 3, 2025

കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, കെ രാജു ബോർഡ് അംഗം; സർക്കാർ ഉത്തരവിറക്കി

Janayugom Webdesk
തിരുവനന്തപുരം
November 10, 2025 6:04 pm

കെ ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സിപിഐ നേതായും മുൻ മന്ത്രിയുമായ അഡ്വ. കെ രാജുവാണ് ബോർഡിലെ മറ്റൊരു അംഗം. രണ്ടു പേരെയും മെമ്പർമാരായും കെ ജയകുമാറിനെ പ്രസിഡന്റായി നാമനിര്‍ദേശം ചെയ്തതിനെ അംഗീകരിച്ചു കൊണ്ടുമുള്ള ഗസറ്റ് വിജ്ഞാപനവും പുറത്തിറങ്ങി. നവംബർ 14 മുതൽ രണ്ട് വർഷമാണ് ഇവരുടെ കാലാവധി. 

പി എസ് പ്രശാന്ത്, അഡ്വ. എ അജികുമാർ എന്നിവരുടെ കാലാവധി 13 ന് അവസാനിക്കുന്നതിനെ തുടർന്നാണ് പുതിയ അംഗങ്ങളെ നിയമിച്ചത്. നിലവിൽ ഐഎംജി ഡയറക്ടറാണ് ജയകുമാർ. 2009 കാലഘട്ടത്തിൽ സംസ്ഥാനത്ത് ഭരണമാറ്റം മൂലം തിരുവിതാംകൂർ ദേവസ്വം ബോർഡിന് പ്രസിഡന്റ് ഇല്ലാതെ വന്നഘട്ടത്തിൽ ജയകുമാർ ദേവസ്വം കമ്മിഷണറും ആക്ടിങ് പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. ശബരിമല മാസ്റ്റർ പ്ലാൻ ചെയർമാനും ശബരിമല സ്പെഷ്യൽ ഓഫീസറുമായിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.