29 March 2025, Saturday
KSFE Galaxy Chits Banner 2

Related news

February 28, 2025
February 4, 2025
December 27, 2024
November 17, 2024
November 5, 2024
November 5, 2024
October 31, 2024
October 28, 2024
October 27, 2024
October 27, 2024

സംഘിയുടെ സംഭാഷണമാണ് സ്‌കറിയയുടേത്, മാധ്യമ പ്രവർത്തനമല്ല: കെ മുരളീധരൻ

Janayugom Webdesk
കോഴിക്കോട്
July 9, 2023 7:14 pm

മറുനാടൻ മലയാളി യൂട്യൂബ്‌ ചാനൽ ഉടമ ഷാജൻ സ്‌കറിയക്കെതിരായ കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. മുസ്‌ലിം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന പ്രവണതയാണ് ഷാജന്റേതെന്നും ഏതാണ്ടൊരു സംഘിയുടെ ഭാഗത്തുനിന്നുള്ള സംസാരം പോലെയാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഷാജൻ സ്‌കറിയ നടത്തുന്നത്‌ മാധ്യമ പ്രവർത്തനമായി കാണുന്നില്ല. രാഹുൽ ഗാന്ധിയെയും കോൺഗ്രസ്‌ നേതാക്കളെയും വളരെ മോശമായി ചിത്രീകരിച്ച ആളാണ്‌ ഷാജൻ. വ്യക്തികളെ അടച്ചാക്ഷേപിക്കുന്ന രീതി ശരിയല്ല.

പി വി ശ്രീനിജൻ എംഎൽഎയുടെ ജാതിയെ അധിക്ഷേപിച്ചതിനാണ്‌ അദ്ദേഹത്തിനെതിരെ കേസെടുത്തത്‌. കേസിൽ മെറിറ്റ്‌ ഉള്ളതുകൊണ്ടാണ്‌ മുൻകൂർ ജാമ്യം തള്ളിയത്‌. അത്‌ നിയമത്തിന്റെ വഴിക്ക്‌ നടക്കട്ടേയെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: k muraleed­ha­ran against sha­jan skariahs
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.