പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രാഷ്‌ട്രീയനീക്കങ്ങളുടെ ഭാഗമായ വിരുന്നിൽ എൻ കെ പ്രേമചന്ദ്രൻ എംപി പങ്കെടുത്ത വിഷയത്തില്‍ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.
പങ്കെടുത്ത എൻ കെ പ്രേമചന്ദ്രൻ എംപിയെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിന്റെ പേരിൽ പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ലെന്നും പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നും മുരളീധരൻ പ്രതികരിച്ചു.
‘നാളെ പ്രധാനമന്ത്രി ഭക്ഷണം കഴിക്കാൻ തന്നെ വിളിച്ചാലും പോകും. രാഷ്ട്രീയം വേറെ വ്യക്തിബന്ധം വേറെ. വ്യക്തിപരമായി ആര് വിളിച്ചാലും പോകും. സഭക്ക് അകത്തും പുറത്തും മോദി സർക്കാറിനെ ഏറ്റവും കൂടുതൽ വിമർശിച്ച വ്യക്തിയാണ് പ്രേമചന്ദ്രൻ. പ്രധാനമന്ത്രിയുടെ ക്ഷണം എംപിയെന്ന നിലയിൽ സ്വീകരിച്ചതിന്റെ പേരിൽ ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ നടക്കില്ല’- കെ മുരളീധരൻ പറഞ്ഞു.
English Summary: K Muraleedharan reacted N K Premachandran PM lunch party
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.