23 January 2026, Friday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കണമെന്നാഗ്രഹിക്കുന്നവരാണ് തനിക്കെതിരെ പിതൃശൂന്യ നുണകള്‍ പ്രചരിപ്പിക്കുന്നതെന്ന് കെ മുരളീധരന്‍

Janayugom Webdesk
തിരുവനന്തപുരം
April 4, 2023 12:37 pm

തനിക്കെതിരെ നടത്തുന്ന അപവാദപ്രചരണങ്ങള്‍ നട്ടാല്‍ കിളിക്കാത്ത പിതൃശൂന്യമായ നുണകളാണെന്ന് മുന്‍കെപിസിസി പ്രസിഡന്‍റ് കൂടിയായ കെ. മുരളീധരന്‍അഭിപ്രായപ്പെട്ടു.

തന്‍റ ഫെയസ് ബുക്ക് കുറുപ്പിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.താന്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന പ്രചരണത്തെ രൂക്ഷമായി തന്നെ വിമര്‍ശിച്ചിരിക്കുന്നത്.രാഹുല്‍ഗാന്ധിയൊടൊപ്പം ഭാരത് ജോ‍ഡോ യാത്രയില്‍ 495 കിലോമീറ്റര്‍ താന്‍ കാല്‍നടയായി സഞ്ചരിച്ചത് ബിജെപിയില്‍ ചേരാനല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഏതൊരു പ്രതികൂല സാഹചര്യത്തിലും കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ അടിയുറച്ചു നില്‍ക്കും. എത്ര അപമാനിക്കാന്‍ ശ്രമിച്ചാലും കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തില്‍ ബി.ജെ.പി. അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 

Eng­lish Summary:
K Muraleed­ha­ran said that those who want to open BJP account in Ker­ala are spread­ing father­less lies against him

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.