6 March 2026, Friday

Related news

March 6, 2026
February 4, 2026
January 7, 2026
December 4, 2025
November 26, 2025
November 15, 2025
August 26, 2025
August 25, 2025
August 24, 2025
July 6, 2025

പിആര്‍ഡി ജീവനക്കാരെ ഭീഷിണിപ്പെടുത്തി കെ മുരളീധരന്‍

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിആര്‍ഡി ഉദ്യോഗസ്ഥര്‍ മര്യാദയ്ക്ക് പെന്‍ഷന്‍ പറ്റില്ലെന്ന്
Janayugom Webdesk
തിരുവനന്തപുരം
March 6, 2026 12:38 pm

പബ്ലിക് റിലേഷന്‍ ജീവനക്കാര്‍ക്ക് നേരെ ഭീഷണിയുമായി മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ കെ മുരളീധരന്‍. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ പിആർഡി ഉദ്യോഗസ്ഥർ മര്യാദയ്ക്ക് പെൻഷൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. 

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ തിരുവനന്തപുരം നഗരസഭയ്ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും മുരളീധരന്‍ പറഞ്ഞു. സാധാരണയായി പൊങ്കാലയ്ക്ക് ശേഷം അതിവേഗത്തിൽ നടക്കാറുള്ള ക്ലീനിങ് ഇത്തവണ യഥാസമയം ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നഗരപ്രദേശങ്ങളിൽ 30 മണിക്കൂറോളം വൈകിയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതെന്നും നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ ഈ കാലതാമസം വലിയ വീഴ്ചയാണെന്നും അദ്ദേഹം വിമർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.