26 December 2025, Friday

കെ രാഘവൻമാസ്റ്റർ ഫൗണ്ടേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

Janayugom Webdesk
കോഴിക്കോട്
January 8, 2023 9:50 pm

മലയാളത്തിന്റെ അനുഗ്രഹീത സംഗീതജ്ഞന്‍ കെ രാഘവൻമാസ്റ്ററുടെ പേരിലുള്ള രാഘവൻമാസ്റ്റർ ഫൗണ്ടേഷൻ സംഗീതകലാപഠന ഗവേഷണകേന്ദ്രത്തിന് കോഴിക്കോട്ട് ആസ്ഥാനം. സ്റ്റേഡിയം കോർണർ പാവമണി റോഡിലെ പൂതേരിബിൽഡിംഗിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് വി ടി മുരളി അദ്ധ്യക്ഷത വഹിച്ചു.

കവി പി കെ ഗോപി, ആർ കനകാംബരൻ, വിത്സൻ സാമുവൽ, ആനയടി പ്രസാദ്, ഡോ. യു ഹേമന്ത് കുമാർ, ഫൈസൽ എളേറ്റിൽ, സി എസ്. മീനാക്ഷി, ആനന്ദ് കാവും വട്ടം, കുഞ്ഞിക്കണാരൻ, അഷ്റഫ് കുരുവട്ടൂർ, വേലായുധൻ എടച്ചേരിയൻ, എം എച്ച് താഹിറ, സി പി സദാനന്ദൻ എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ടി വി ബാലൻ സ്വാഗതവും അനിൽമാരാത്ത് നന്ദിയും പറഞ്ഞു. ഭാനുപ്രകാശ് യു പി, എ എം ദിലീപ്കുമാർ, രൂപേഷ്, ഇന്ദുലേഖ, ദിനേശ് ചോമ്പാല, മണികണ്ഠൻ ചേളന്നൂർ എന്നിവർ രാഘവൻ മാസ്റ്ററുടെ ഗാനങ്ങൾ ആലപിച്ചു. 

Eng­lish Sum­ma­ry: K Ragha­van­mas­ter inau­gu­rat­ed the foun­da­tion office

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.