കെ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയിലിനായുള്ള കേന്ദ്ര അനുമതിക്കായി ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. പദ്ധതിയെ അട്ടിമറിക്കുന്ന നിലപാട് പല കോണുകളില്‍ നിന്നും ഉണ്ടായി. വിവിധ തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ചില ശക്തികള്‍ കേന്ദ്രസര്‍ക്കാരില്‍ ചെലുത്തിയിട്ടുണ്ട്.അത്തരമൊരു പ്രത്യേക സാഹചര്യത്തില്‍ ഇപ്പോള്‍ അനുമതി ലഭ്യമായില്ലെങ്കിലും നാളെ യാഥാര്‍ത്ഥ്യമാകുന്ന പദ്ധതിയായിരിക്കും കെ റെയിലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ബിസിനസ് ആന്റ് ഇൻവെസ്റ്റ്മെന്റ് മീറ്റിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമാകും. അതിന്റെ തത്വത്തിലുള്ള അംഗീകാരം കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് ലഭ്യമായി കഴിഞ്ഞു. കേരളത്തിലുള്ളത് ഏറ്റവും മികച്ച റോഡുകളാണ്. അരിക്കൊമ്പനെ കൊണ്ടുപോകുന്ന സന്ദര്‍ഭത്തില്‍ സംസ്ഥാനത്തെ മലമ്പ്രദേശങ്ങളിലെ റോഡുകൾ നല്ല നിലയിലാണെന്ന് ആളുകള്‍ മനസിലാക്കി. റോഡുകളെ ആശ്ചര്യത്തോടെയാണ് അന്ന് ജനങ്ങള്‍ വീക്ഷിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
english summary;K Rail will become a reality: Chief Minister
you may also like video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.