15 January 2026, Thursday

Related news

January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 13, 2026

കെ ‑സ്റ്റോർ ജനങ്ങളിലേക്ക്; 14ന് തൃശൂരില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖിക
തിരുവനന്തപുരം
May 10, 2023 10:25 pm

സംസ്ഥാനത്തെ റേഷന്‍കടകളുടെ പശ്ചാത്തല സൗകര്യം വികസിപ്പിച്ചുകൊണ്ട് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ സേവനങ്ങളും ഉല്പന്നങ്ങളും പൊതുവിതരണശൃംഖലയിലൂടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ‘കെ-സ്റ്റോർ’ ജനങ്ങളിലേക്ക്. ആദ്യഘട്ടത്തില്‍ 108 റേഷന്‍കടകളെയാണ് കെ-സ്റ്റോറുകളായി മാറ്റുന്നത്. പദ്ധതിയുടെ ഉദ്ഘാടനം 14ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍ നിർവഹിക്കും. കെ — സ്റ്റോർ പദ്ധതി നടപ്പാക്കുവാന്‍ തയ്യാറായി നിലവില്‍ 850 ഓളം റേഷന്‍വ്യാപാരികള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലവിൽ ലഭ്യമാകുന്ന വിഭവങ്ങൾക്ക്‌ പുറമെ മിൽമ ഉല്പന്നങ്ങൾ, സപ്ലൈകോയുടെ ശബരി ഉല്പന്നങ്ങൾ, ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചോട്ടു ഗ്യാസ്‌ എന്നിവ കെ സ്‌റ്റോർ ആകുന്ന റേഷൻകടകളിൽ ലഭിക്കും. എടിഎം സൗകര്യങ്ങളില്ലാത്ത വിദൂര ഗ്രാമപ്രദേശങ്ങളിൽ 10,000 രൂപ വരെയുള്ള ധനഇടപാടുകളും കെ സ്‌റ്റോർ നടത്തും. ഇതിനായി 20 ബാങ്കുകളുടെ കൺസോർഷ്യവുമായി ധാരണയായി. വൈദ്യുതി, വാട്ടർ ബില്ലുകളും അടയ്‌ക്കാം. മൂല്യ വർധിത സേവനങ്ങളും കൂടുതൽ ഉല്പന്നങ്ങളും നൽകാനുതകുംവിധം എല്ലാ റേഷൻകടകളെയും കെ സ്‌റ്റോർ ആക്കി ഉയർത്തുമെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.
ഈ വർഷം 1000 റേഷൻകടകളെ കെ സ്‌റ്റോർ ആക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. അധിക സേവനങ്ങളുടെ പേരിൽ ഫീസ്‌ ഇടാക്കില്ലെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങളും ഉല്പന്നങ്ങളും ലഭ്യമാകുന്നതോടൊപ്പം റേഷന്‍ വ്യാപാരികള്‍ക്ക് അധിക വരുമാനവും ഈ പദ്ധതിയിലൂടെ ലഭിക്കും. ഘട്ടം ഘട്ടമായി കൂടുതല്‍ സേവനങ്ങളും ഉല്പന്നങ്ങളും കെ-സ്റ്റോറിലൂടെ ലഭ്യമാക്കും. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും കുടുംബശ്രീ ഉള്‍പ്പെടെയുള്ള ചെറുകിട യൂണിറ്റുകളുടെയും ഉല്പന്നങ്ങള്‍ ഭാവിയില്‍ കെ-സ്റ്റോറിലൂടെ ലഭ്യമാക്കുവാനാണ് തീരുമാനം. നിലവിലെ റേഷന്‍കടകളുടെ മുഖച്ഛായ മാറ്റി സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന വിധത്തില്‍ കൂടുതല്‍ ഉല്പന്നങ്ങളും സേവനങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കുവാനാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

Eng­lish Sum­ma­ry; K‑Store kerala
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.