17 February 2026, Tuesday

Related news

February 17, 2026
February 16, 2026
February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 11, 2026
February 10, 2026
February 6, 2026

തമിഴ്‌നാട്ടില്‍ കെ സുബ്ബരായനും വി സെല്‍വരാജും സിപിഐ സ്ഥാനാര്‍ത്ഥികള്‍

Janayugom Webdesk
ചെന്നൈ
March 19, 2024 9:56 pm

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ സിപിഐ മത്സരിക്കുന്ന സീറ്റുകളില്‍ കെ സുബ്ബരായന്‍ (തിരുപ്പൂര്‍), വി സെല്‍വരാജ് (നാഗപട്ടണം) എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും.  സംസ്ഥാന കൗണ്‍സില്‍ യോഗമാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ നാരായണ, സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരശന്‍, അസിസ്റ്റന്റ് സക്രട്ടറി എന്‍ പെരിയസ്വാമി എന്നിവര്‍ സംസാരിച്ചു.

തിരുപ്പൂരില്‍ നിന്നുള്ള സിറ്റിങ് എംപിയായ കെ സുബ്ബരായന്‍ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും ദേശീയ എക്സിക്യൂട്ടീവ് അംഗവുമാണ്. 1985, 1996 വര്‍ഷങ്ങളില്‍ തിരുപ്പൂരിനെ പ്രതിനിധീകരിച്ച് തമിഴ്‌നാട് നിയമസഭാംഗവുമായിരുന്നു.

നാഗപട്ടണത്ത് മത്സരിക്കുന്ന വി സെല്‍വരാജ് സിപിഐ തിരുവാരൂര്‍ ജില്ലാ സെക്രട്ടറിയാണ്. ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍, എഐവൈഎഫ് ജില്ലാ ഭാരവാഹി, സിപിഐ മന്നാര്‍ഗുഡി താലൂക്ക് സെക്രട്ടറി തുടങ്ങി വിവിധ ചുമതലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

Eng­lish Sum­ma­ry: K Sub­barayan and V Sel­varaj are CPI can­di­dates in Tamil Nadu
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.