മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവരുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നു തന്നെ ആയിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. കുടുംബം പറയുന്ന പേര് പാർട്ടി അംഗീകരിക്കും. ഉമ്മൻചാണ്ടിയുടെ മകനാണോ മകളാണോ പിൻഗാമിയാകുകയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു കെപിസിസി അധ്യക്ഷന്റെ മറുപടി.
അതേസമയം, പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥി സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുക്കുന്നതിന് മുമ്പ് ചെറിയാന് ഫിലിപ്പ് അഭിപ്രായം പറഞ്ഞത് ശരിയായില്ലെന്നും സുധാകരന് പറഞ്ഞു. എന്നാല്‍ ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് പുറത്തു നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കില്ല എന്നും കെപിസിസി പ്രസിഡന്റ് ആവര്‍ത്തിക്കുകയും ചെയ്തു. പുതുപള്ളി ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയം ആവശ്യമുണ്ടൊ എന്ന് എല്ലാ പാർട്ടിക്കാരും ചിന്തിക്കണം. ഉമ്മന്‍ചാണ്ടിയോടുള്ള ആദരവ് മാനിച്ച് പുതുപ്പള്ളിയില്‍ മത്സരം ഒഴിവാക്കാണമെന്നാണ് കെ സുധാകരന്റെ ആവശ്യം.
English Sammury: K Sudhakaran says, Puthupally udf candidate Daughter or son will be decided by Oommen Chandy’s family
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.