21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 1, 2024
December 1, 2024
November 27, 2024
November 27, 2024
November 25, 2024
November 25, 2024
November 25, 2024
November 24, 2024
November 24, 2024

പി സി ജോർജ്‌ വാക്കുകൾ സൂക്ഷിച്ച്‌ ഉപയോഗിക്കണം; കെ സുരേന്ദ്രൻ

Janayugom Webdesk
തിരുവനന്തപുരം
March 4, 2024 2:58 pm

അനിൽ ആന്റണിയുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച പി സി ജോർജിന്റെ പ്രതികരണത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ. വാക്കുകൾ ജോർജ്‌ സൂക്ഷിച്ച്‌ ഉപയോഗിക്കണം. ഭാഷയിൽ മിതത്വം പാലിക്കണം. അസ്വാരസ്യം അടിസ്ഥാനമില്ലാത്തതാണ്‌. നടപടി കാത്തിരുന്ന്‌ കാണാമെന്നും സുരേന്ദ്രൻ പറഞ്ഞു.

തുഷാർ വെള്ളാപ്പള്ളിയും പി സി ജോർജിനെതിരെ രംഗത്തെത്തി. ഒരു സഭപോലും ജോർജിനെ പിന്തുണക്കില്ല. ജോർജിന്റെ സ്വഭാവം എല്ലാവർക്കുമറിയാം. എല്ലാ സമുദായത്തേയും അപമാനിക്കുന്ന ആളാണ്‌ ജോർജ്‌ എന്നും തുഷാർ പറഞ്ഞു.

പത്തു പേരെ നിര്‍ത്തി അനിൽ ആന്റണി ആരാണെന്ന് ചോദിച്ചാൽ ആര്‍ക്കും മനസിലാവില്ലെന്നായിരുന്നു പി സി ജോർജിന്റെ പ്രതികരണം.

Eng­lish Sum­ma­ry: K Suren­dran against P C George
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.