കൊടകര കുഴൽപ്പണ കേസിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കാനാണ് പൊലീസ് സുരേന്ദ്രനെ കുഴൽപ്പണ കേസിൽ സാക്ഷിയാക്കിയിരിക്കുന്നത്. എന്നാൽ, കേസിൽപ്പെട്ട പ്രധാനികൾ സുരേന്ദ്രനുമായി നിരന്തരം ബന്ധപ്പെട്ടതിന് തെളിവുകളുണ്ടെന്ന് സംസ്ഥാന അധ്യക്ഷൻ വിനോദ് മാത്യുവിൽസൻ ആരോപിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കൊടകരയിൽ 3.5 കോടിരൂപ എത്തിക്കാൻ ശ്രമിച്ചത്. ആലപ്പുഴയിലെ ബിജെപിയുടെ ട്രഷറർക്കാണ് പണം കൊണ്ടുവന്നത്. കൊടകരയിൽ വച്ച് പണം കവർച്ച ചെയ്യപ്പെട്ടതോടെയാണ് സംഭവം പുറലോകം അറിയാനിടയായത്. പണം എത്തിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിലും പിന്നീട് പണം കവർച്ച ചെയ്യപ്പെട്ട ശേഷവും കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയിരുന്നുവെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.
English Summary: K Surendran should be arrested in pipeline case: AAP
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.