പാലക്കാട് മണ്ഡലത്തിലെ കനത്ത പരാജയത്തെ തുടർന്ന് രാജി സന്നദ്ധത അറിയിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ദേശീയ പ്രസിഡന്റ് ജെ പി നദ്ധ, സംഘടന ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവരെ ആണ് രാജി സന്നദ്ധത അറിയിച്ചത്. പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് കേന്ദ്ര നേതൃത്വത്തെ കെ സുരേന്ദ്രൻ അറിയിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണം എന്ന് ദേശീയ നേതൃത്വത്തോട് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
വിജയം പ്രതീക്ഷിച്ച പാലക്കാട് പരാജയത്തിന് പുറമേ വോട്ട് കുറഞ്ഞതും ബിജെപി കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് വച്ച് താരതമ്യം ചെയ്യുമ്പോൾ 7066 വോട്ടുകളാണ് പാലക്കാട് നഗരസഭയിൽ ബിജെപിക്ക് കുറഞ്ഞത്. ഭരണമുള്ള പാലക്കാട് നഗരസഭയിലും ബിജെപിക്ക് വോട്ട് കുറഞ്ഞിരുന്നു. കൂടാതെ വിജയ സാധ്യത അട്ടിമറിക്കുവാൻ ശോഭ സുരേന്ദ്രൻ പരിശ്രമിച്ചെന്നും സുരേന്ദ്രൻ ദേശിയ നേതൃത്വത്തെ അറിയിച്ചു.
ശോഭയും ഒപ്പമുള്ളവരും ചേർന്ന് വോട്ട് അട്ടിമറിച്ചു . ഇതിനായി പാലക്കാട് നഗരസഭ കൗൺസിലർമാരെയും ശോഭ ഉപയോഗിച്ചു . കൂടാതെ ശോഭയുടെ ഡ്രൈവറും ബിജെപി സ്ഥാനാർത്ഥിയെ പരാജയപെടുത്തുവാൻ ശ്രമിച്ചുവെന്നും സുരേന്ദ്രൻ ദേശിയ നേതൃത്വത്തിന് നൽകിയ പരാതിയിൽ പറയുന്നു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.