15 January 2026, Thursday

കെ-ടെറ്റ്: ഉത്തരവ് മരവിപ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
January 3, 2026 10:19 pm

സംസ്ഥാനത്തെ സ്കൂൾ അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താല്ക്കാലികമായി മരവിപ്പിച്ചതായി മന്ത്രി വി ശിവൻകുട്ടി. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് സർക്കാർ ഉത്തരവിറക്കിയത്. ഉത്തരവിറക്കിയ സാഹചര്യം മനസിലാക്കാതെ ചില അധ്യാപക സംഘടനകൾ നടത്തിയ എതിർപ്പിനെ തുടർന്നാണ് മരവിപ്പിക്കല്‍ നടപടി. ഇത്തരത്തിലുള്ള പ്രതിഷേധം ഖേദകരമാണെന്നും സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ റിവ്യൂ ഹർജി നൽകുമെന്നും മന്ത്രി പറഞ്ഞു.

2010 ഏപ്രിൽ ഒന്നിന് മുമ്പ് സർവീസിൽ പ്രവേശിച്ച അധ്യാപകരെ പ്രതികൂലമായി ബാധിക്കുന്നതാണ് സുപ്രീം കോടതി വിധി. നിയമന ചട്ടങ്ങൾ പാലിച്ച് ജോലിയിൽ പ്രവേശിച്ച അധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 2012ലാണ് കേരളത്തിൽ കെ-ടെറ്റ് പരീക്ഷ ആരംഭിച്ചത്. അതിനുമുമ്പ് ജോലിക്ക് കയറിയവർക്ക് അന്ന് ഇല്ലാതിരുന്ന ഒരു യോഗ്യത ഇപ്പോൾ നിർബന്ധമാണെന്ന് പറയുന്നത് സ്വാഭാവിക നീതിയല്ല. സംസ്ഥാനത്തെ നാൽപതിനായിരത്തോളം അധ്യാപകരെ ബാധിക്കുന്ന വിഷയമാണിത്.

അതിനാൽ, യോഗ്യത നേടാൻ ആഗ്രഹിക്കുന്നവർക്കായി ഫെബ്രുവരിയിൽ കെ-ടെറ്റ് പരീക്ഷ നടത്തും. ഇതിന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കെ-ടെറ്റ് നിലവിൽ വരുന്നതിന് മുമ്പെ കേരളം വിദ്യാഭ്യാസ നിലവാരത്തിലും സാക്ഷരതയിലും മുൻപന്തിയിലാണ്. ഗുണനിലവാരം ഉറപ്പാക്കുന്നതിൽ അനുഭവസമ്പത്ത് ഘടകമാണെന്നും മന്ത്രി പറഞ്ഞു. സർക്കാർ അധ്യാപകർക്കൊപ്പമാണ്. സ്ഥാനക്കയറ്റത്തിൽ വ്യക്തത വരുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.