6 March 2026, Friday

Related news

March 4, 2026
February 27, 2026
February 27, 2026
February 25, 2026
February 23, 2026
February 18, 2026
February 17, 2026
February 17, 2026
February 12, 2026
February 11, 2026

വ്യാജ രേഖക്കേ​സ്: വി​ദ്യ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് അ​ടു​ത്ത​യാ​ഴ്ച​ത്തേ​ക്ക് മാറ്റി

Janayugom Webdesk
കൊച്ചി
June 20, 2023 1:54 pm

വ്യാജരേഖ കേസിൽ പ്രതിയായ കെ വിദ്യയുടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​കോടതി അ​ടു​ത്താ​ഴ്ച​ത്തേ​ക്ക് മാ​റ്റി. ജ​സ്റ്റീ​സ് ബ​ച്ചു കു​ര്യ​ന്റെ ബെ​ഞ്ചാ​ണ് അ​പേ​ക്ഷ മാ​റ്റി​യ​ത്. 14 ദിവസമായി ഇവര്‍ ഒളിവിലാണ്.

കേ​സ് രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ചി​ല​ര്‍ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നാ​ണ് വി​ദ്യ ഹൈ​കോട​തി​യി​ല്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്ന​ത്. ത​നി​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​യ​ത് നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും അ​വി​വാ​ഹി​ത​യാ​യ യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​യ്ക്കു​ന്ന​ത് നി​യ​മ വ്യ​വ​സ്ഥ​യെ പ​രി​ഹ​സി​ക്ക​ലാ​ണെ​ന്നും ജാ​മ്യ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്നു. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും വി​ദ്യ കോ​ട​തി​യെ അറിയിച്ചിട്ടുണ്ട്.

കേ​സി​ല്‍ വി​ദ്യ​ക്കെ​തി​രേ അ​ഗ​ളി പൊലീസ് ഹൈ​കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. വി​ദ്യ​ വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്നും മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​ക​രു​തെ​ന്നും പൊലീ​സ് പ​റ​ഞ്ഞു. ഈ മാസം ആറിനാണ് മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ എ​ക്സ്പീ​രി​യ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ വിദ്യക്കെതിരേ കേസെടുത്തത്.

അതേസമയം വിദ്യ അധ്യാപക നിയമനത്തിനായി കെ വിദ്യ അട്ടപ്പാടി കോളജില്‍ നല്‍കിയതും വ്യാജരേഖകളെന്ന് കണ്ടെത്തി. . പ്രവൃത്തി പരിചയ രേഖയിലെ ഒപ്പും സീലും വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. സുപ്രധാന കണ്ടെത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് സംഘം കോളജ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.

Eng­lish Sum­ma­ry: k vid­hya s antic­i­pa­to­ry bail appli­ca­tion­post­poned to next week
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.