31 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 6, 2025
November 14, 2024
February 27, 2024
June 27, 2023
June 27, 2023
June 27, 2023
June 25, 2023
June 24, 2023
June 21, 2023

കെ വിദ്യ വീണ്ടും അറസ്റ്റില്‍

web desk
നീലേശ്വരം
June 27, 2023 2:39 pm

വ്യാജ സർട്ടിഫിക്കറ്റ് വിവാദ കേസിൽ കെ വിദ്യ വീണ്ടും അറസ്റ്റിലായി. കരിന്തളം ഗവൺമെന്റ് കോളജ് അധികൃതർ നൽകിയ പരാതിയിലാണ് അറസ്റ്റ്. നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ രാവിലെ വിദ്യ സ്റ്റേഷനിൽ ഹാജരായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് അറസ്റ്റുചെയ്തത്. കേസില്‍ അഗളി പൊലീസിന് നല്‍കിയ അതേ മൊഴി തന്നെയാണ് വിദ്യ നീലേശ്വരം പൊലീസിനും നല്‍കിയത്. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഉടനെ കോടതിയിലേക്ക് കൊണ്ടുപോകുമെന്ന് സ്റ്റേഷന്‍ ഓഫീസര്‍ അറിയിച്ചു

മഹാരാജാസ് കോളജിലെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ്  വിദ്യ കരിന്തളം ഗവ. കോളജിൽ സമർപ്പിച്ചിരുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ വിദ്യക്ക് നീലേശ്വരം പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ശാരീരിക അസ്വസ്ഥതകൾ കാരണം എത്താൻ കഴിയില്ലെന്ന് ഇമെയിൽ വഴി അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.

Eng­lish Sam­mury: Forgery cer­tifi­cate case K Vidya arrest­ed again nee­leswaram police

YouTube video player

TOP NEWS

March 31, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.