വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ പിടിയിലായ കെ വിദ്യയെ കസ്റ്റഡിയിൽ വിട്ടു. മണ്ണാർക്കാട് കോടതിയാണ് രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ജൂലൈ 6 വരെ റിമാൻഡില്‍ തുടരും. ജാമ്യാപേഷ ശനിയാഴ്ച പരിഗണിക്കും. അതേസമയം കേസ് നിയമപരമായി തന്നെ നേരിടുമെന്ന് വിദ്യ മാധ്യമങ്ങളോട് പറഞ്ഞു. ഏതറ്റം വരേയും പോരാടുമെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിദ്യ ആരോപിച്ചു.
പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജസർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. മഹാരാജാസിൽ കൂടെ പഠിച്ചവരും കോൺഗ്രസിന്റെ അധ്യാപക സംഘടനാ നേതാക്കളും ചേർന്നാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. കുറ്റം ചെയ്തത് കൊണ്ടല്ല ഒളിവിൽ പോയത്. അഭിഭാഷകന്റെ നിർദ്ദേശപ്രകാരമാണ് ഒളിവിൽ പോയതെന്നും വിദ്യ പറയുന്നു.
English Summary: K Vidya was remanded
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.