
സാഹിത്യകാരനും ചിന്തകനും വാരാദ്യമാധ്യമം പ്രഥമ പത്രാധിപരുമായ കെ എ കൊടുങ്ങല്ലൂരിന്റെ സ്മരണക്ക് ‘മാധ്യമം’ റിക്രിയേഷൻ ക്ലബ് ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം വത്സലൻ വാതുശ്ശേരിക്ക്. ‘ഗ്രന്ഥാലോകം’ സാഹിത്യ മാസികയിൽ പ്രസിദ്ധീകരിച്ച ‘ആകസ്മികം’ എന്ന കഥയാണ് അദ്ദേഹത്തെ 2024ലെ പുരസ്കാരത്തിന് അർഹനാക്കിയത്. 20, 000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന അവാർഡ് മേയ് അവസാനവാരം സമ്മാനിക്കും. എഴുത്തുകാരായ കെ പി രാമനുണ്ണി, യു കെ കുമാരൻ, പി കെ പാറക്കടവ് എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. കഥാ സന്ദർഭങ്ങളെ ധ്വനിപ്പിച്ചുകൊണ്ട് തന്നെ കഥയെ എങ്ങനെ തീവ്ര അനുഭവമാക്കി മാറ്റാൻ കഴിയും എന്ന് തെളിയിക്കുന്ന കഥയാണ് വത്സലൻ വാതുശ്ശേരിയുടെ ‘ആകസ്മികം’ എന്ന് ജൂറി വിലയിരുത്തി.
ചാലക്കുടി സ്വദേശിയായ വത്സലൻ വാതുശ്ശേരിക്ക് നേരത്തെ മലയാറ്റൂർ രാമകൃഷ്ണൻ അവാർഡ്, വി ടി കുമാരൻ അവാർഡ്, ഇടശ്ശേരി അവാർഡ്, എസ് ബി ടി അവാർഡ്, അപ്പൻ തമ്പുരാൻ നോവൽ പുരസ്കാരം, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ടെലിവിഷൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ ജൂറി അംഗം പി കെ പാറക്കടവ്, മാധ്യമം റിക്രിയേഷൻ ക്ലബ് പ്രസിഡന്റ് ഹാഷിം എളമരം, പുരസ്കാര സമിതി കൺവീനർ എ ബിജുനാഥ് സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.