12 January 2026, Monday

Related news

January 11, 2026
January 10, 2026
December 24, 2025
December 6, 2025
December 2, 2025
November 27, 2025
November 26, 2025
November 26, 2025
November 20, 2025
November 20, 2025

സെങ്കോട്ടയ്യൻ ടിവികെയിലേക്ക്

Janayugom Webdesk
ചെന്നൈ
November 26, 2025 8:54 pm

മുൻമന്ത്രിയും എഐഡിഎംകെ നേതാവുമായിരുന്ന കെ എ സെങ്കോട്ടയ്യൻ എംഎൽഎ സ്ഥാനം രാജിവച്ചു. വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൽ ചേരുമെന്നാണ് റിപ്പോർട്ട്.
എഐഡിഎംകെയിൽ നിന്നും പുറത്താക്കിയ നേതാക്കളായ ഒ പനീർശെൽവം, ടിടിവി ദിനകരൻ, വി കെ ശശികല എന്നിവരെ തിരിച്ചു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയോട് സെങ്കോട്ടയ്യൻ പരസ്യമായി വാക് തർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയുടെ ചുമതലകളിൽ നിന്നും ഇദ്ദേഹത്തെ നീക്കിയിരുന്നു.
രാജിക്ക് ശേഷം വൈകിട്ട് നടന്‍ വിജയുമായി സെങ്കോട്ടയ്യൻ കൂടിക്കാഴ്ച നടത്തി. ഇതോടെ ടിവികെയില്‍ ചേരുമെന്ന അഭ്യൂഹം ബലപ്പെട്ടു. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടായേക്കും. 

Kerala State - Students Savings Scheme

TOP NEWS

January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.