സംസ്ഥാനത്ത് കാർഷിക മൂല്യ വർദ്ധനവും വിപണനവും ശക്തിപ്പെടുത്തുന്നതിലേക്ക് രൂപീകൃതമായ കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) യുടെ നേതൃത്വത്തിലുള്ള കാബ്‌കോ എക്‌സ്‌പോ സെന്ററിന്റെയും അഗ്രിപാർക്കിന്റെയും ശിലാസ്ഥാപനം ശനിയാഴ്ച. തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റ് കോമ്പൗണ്ടിലാണ് സമുച്ചയം നിര്‍മ്മിക്കുന്നത്. ശിലാസ്ഥാപനവും നിർമ്മാണോദ്ഘാടനവും ഇന്ന് രാവിലെ 11:30 ന് കൃഷി മന്ത്രി പി പ്രസാദ് നിർവഹിക്കും. കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. 65,000 സ്‌ക്വയർഫീറ്റ് വിസ്തൃതിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള എക്‌സിബിഷൻ സെൻററിൽ എക്‌സിബിഷനുകൾ, കൺവെൻഷനുകൾ, ട്രേഡ്ഷോകൾ, ബിസിനസ് മീറ്റിങ്ങുകൾ, കോർപ്പറേറ്റ് ഇവെന്റുകൾ എന്നിവ നടത്തുന്നതിനുള്ള സൗകര്യങ്ങളുണ്ടാകും.
അത്യാധുനിക സൗകര്യങ്ങളോട് കൂടി സമകാലിക ശൈലിയിൽ ഓരോ ഇവെൻറും മെച്ചപ്പെട്ട രീതിയിൽ നടത്തുന്നതിനുള്ള സംവിധാനവും ഉണ്ട്. 100 സ്റ്റാളുകളിൽ വർഷം മുഴുവൻ പ്രദർശന വിപണനമേളകളും സംഘടിപ്പിക്കുന്നതിനുള്ള സൗകര്യവുമുണ്ടാകും. ആധുനിക സംവിധാനത്തോടുകൂടിയ ഫുഡ് കോർട്ടും രൂപകല്പന ചെയ്തിട്ടുണ്ട്. ഏഴു നിലകളിലായി ഓഫിസ് മുറികളും മീറ്റിങ് സംവിധാനങ്ങളോടും കൂടി കൃഷിവകുപ്പിന്റെ അനുബന്ധ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും പ്രവർത്തിക്കുവാനുള്ള അഗ്രി ടവറിന്റെ നിർമ്മാണവും ഇതോടൊപ്പം ആരംഭിക്കും. കാർഷിക — ഭക്ഷ്യ മേഖല ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും അനുയോജ്യമായ ഓഫിസ് കോംപ്ലക്‌സാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.