
പുരോഗമന കലാ സാഹിത്യ സംഘം ആലാ യൂണിറ്റ് സമ്മേളനം നെടുവരം കോട് പീപ്പിൾസ് ലൈബ്രറി ഹാളിൽ നടന്നു. പി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സിപിഐ (എം) ആലാ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കെ ഡി. രാധാകൃഷ്ണക്കുറുപ്പ്, പു ക സ ഏരിയ കമ്മിറ്റി അംഗം ബി. ഷാജ് ലാൽ , ആലാ ഗ്രാമ പഞ്ചായത്ത് അംഗം രാധാമണി, കരുണ പെയ്ൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റി ആലാ മേഖലാ കൺവീനർ കെ. ഡി. മോഹൻ കുമാർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സനിൽ രാഘവൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രന്ഥശാല പ്രവർത്തനങ്ങളെ ഹൈജാക്ക് ചെയ്യുവാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടിയിൽ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. യൂണിറ്റ് ഭാരവാഹികളായി അഡ്വ. ദീപു ജേക്കബ് (പ്രസിഡന്റ്) പി. കെ. നാരായണൻ (വൈസ് പ്രസിഡന്റ്)സനിൽ രാഘവൻ (സെക്രട്ടറി) സി ഡി കുഞ്ഞച്ചൻ (ജോ. സെക്രട്ടറി)
English Summary;Kala Sahitya Sangam Ala Unit Adv. Deepu Jacob President, Sanil Raghavan Secretary
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.