22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 17, 2024
December 16, 2024
December 13, 2024
December 12, 2024
December 12, 2024
December 8, 2024
December 8, 2024
December 5, 2024

കളം@24 ഫസ്റ്റ് ലുക്ക് പോസ്റ്റർ വിഷ്ണു ഉണ്ണികൃഷ്ണൻ റിലീസ് ചെയ്തു

അയ്മനം സാജൻ
October 12, 2023 2:50 pm

കളം@24 എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രമുഖ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ തൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.ഇന്ത്യയിൽ ആദ്യമായി സെറിബ്രൽ പാൾസി രോഗം ബാധിച്ച പന്തളം സ്വദേശിയായ, രാഗേഷ് കൃഷ്ണൻ കുരമ്പാല സംവിധായകനായി അരങ്ങേറുന്ന ഈ ചിത്രം ഉടൻ റിലീസ് ചെയ്യും.

കളം@24 ‚ഫാൻ്റസിയും ഡ്രാമയും മിക്സ് ചെയ്ത വ്യത്യസ്തമായ സസ്പെൻസ് ത്രില്ലർ ചിത്രമാണന്ന് രാഗേഷ് കൃഷ്ണൻ കുരമ്പാല പറയുന്നു.

വിനോദ്, ശാലിനി ദമ്പതികളുടെ ജീവിതത്തിൽ, അവർ പോലും അറിയാതെ കടന്നു വരുന്ന ചില ഞെട്ടിപ്പിയ്ക്കുന്ന സംഭവങ്ങൾ അവതരിപ്പിക്കുകയാണ് കളം @24എന്ന ചിത്രം. വിനോദിൻ്റെയും, ശാലിനിയുടെയും ജീവിതത്തിലേക്ക്, ഒരു ദിവസം, ഡോ.സോനു, അഞ്ജലി ദമ്പതികൾ കടന്നു വരുന്നു. തുടർന്നുണ്ടാകുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ കളം @24 എന്ന ചിത്രത്തെ വ്യത്യസ്തമായൊരു അനുഭവമാക്കുന്നു. വിനോദ് ആയി അങ്കിത് ജോർജ് അലക്സും ‚ശാലിനിയായി, ശിശിര രിലേഷ്, ഡോ.സോനുവായി സെയ്ഫുവും, അഞ്ജലിയായി അമൃതയും വേഷമിടുന്നു.

സിഎംകെ പ്രൊഡക്ഷൻസിനു വേണ്ടി കൊച്ചുമോനും, ഫുൾ സ്ക്രീൻ സിനിമാസും ചേർന്ന് നിർമ്മിക്കുന്ന കളം @24 എന്ന ചിത്രം രാഗേഷ് കൃഷ്ണൻ കുരമ്പാല, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിക്കുന്നു. ക്യാമറ — വിശാൽ മോഹൻദാസ്, എഡിറ്റർ — കപിൽ കൃഷ്ണ,ഗാനങ്ങൾ, സംഗീതം — വിജയലക്ഷ്മി, ബി.ജി.എം- സുരേഷ് നന്ദൻ ‚കല ‑ശ്യാം കൊല്ലം, പ്രേം പന്തളം,മേക്കപ്പ് — അനൂപ് മൂവാറ്റുപുഴ, ശ്രീലാൽ പാലോളി, പ്രൊഡക്ഷൻ കൺട്രോളർ- കാർത്തിക് പന്തളം, മാനേജർ — പ്രേം പന്തളം, അസോസിസേറ്റ് ഡയറക്ടർ — മനീഷ് കുമാർ, അസിസ്റ്റൻ്റ് ഡയറക്ടർ — നിതീഷ് ശിവൻ അഞ്ചൽ,അഖിൽ, സന്തോഷ് കാസർകോഡ്, പി.ആർ.ഒ- അയ്മനം സാജൻ അങ്കിത് ജോർജ് അലക്സ്, സെയ്ഫു, ശിശിര റിലേഷ്, അമൃത, റെജി പുനലൂർ, സിജോ തെരുവപ്പുഴ, കല, രഞ്ജിത് കുളനട എന്നിവരോടൊപ്പം മറ്റ്പുതുമുഖങ്ങളും വേഷമിടുന്നു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.