
സീരിയല്‍ നടി രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ. സമൂഹമാധ്യമത്തില്‍ ബുള്ളിയിങ് നേരിടുന്ന ആദ്യത്തെ സ്ത്രീയണോ രേഖയെന്ന് അവര്‍ ചോദിച്ചു. അഞ്ച് കല്യാണം സാരി മാറുന്നത് പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോന്ന് എന്നും സത്യഭാമ പറഞ്ഞു. കുറച്ച് നാൾ സമൂഹമാധ്യമത്തില്‍ നിന്നും വിട്ടുനില്‍ക്കാനും സന്തോഷത്തോടെ ഇരിക്കാനും രേഖയോട് ഉപദേശിക്കുകയും ചെയ്തു.
കഴിഞ്ഞ കുറച്ചുനാളുകളായി താന്‍ കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണെന്ന് വ്യക്തമാക്കി രേഖ ഒരു വീഡിയോ പങ്കുവച്ചിരുന്നു. തന്നെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപടണമെന്നും രേഖ വിഡിയോയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പിന്നാലെയാണ് രേഖയ്‌ക്കെതിരെ കലാമണ്ഡലം സത്യഭാമ രംഗത്തെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.