13 December 2025, Saturday

Related news

November 5, 2025
October 11, 2025
September 29, 2025
September 22, 2025
September 13, 2025
August 24, 2025
August 17, 2025
July 31, 2025
July 29, 2025
July 25, 2025

കളമശേരി സ്ഫോടനം; രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ ഒമ്പത് മന്ത്രിമാർ

Janayugom Webdesk
കളമശേരി
October 29, 2023 10:16 pm

കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനായോഗത്തിനിടയിൽ ഉണ്ടായ സ്ഫോടനത്തില്‍ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒമ്പത് മന്ത്രിമാരാണ് കളമശേരിയിൽ എത്തിയത്. 41 പേർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. പരിക്കേറ്റവർ കൊച്ചിയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഫോടനത്തിൽ രണ്ട് പേര്‍ മരിച്ചു. അഞ്ച് പേരുടെ പരിക്ക് ഗുരുതരമാണ്. ചികിത്സയ്ക്കായി സർക്കാർ കൂടുതൽ ഡോക്ടർമാരെ മെഡിക്കൽ കോളജിലേക്ക് നിയമിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളജിൽ നിന്നും ബേൺസ് യൂണിറ്റും കൊച്ചി മെഡിക്കൽ കോളജിൽ എത്തിയിട്ടുണ്ട്. 

കെ രാജൻ, പി പ്രസാദ്, പി രാജീവ്, വീണാ ജോർജ്, മുഹമ്മദ് റിയാസ്, ആന്റണി രാജു, അബ്ദുൾ റഹിമാൻ, ആർ ബിന്ദു, കെ കൃഷ്ണൻകുട്ടി എന്നീ മന്ത്രിമാരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എത്തിയത്. സംഭവസ്ഥലത്ത് ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഫയർ ആൻഡ് റെസ്ക്യൂ, റവന്യൂ ഉദ്യോഗസ്ഥരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 

Eng­lish Sum­ma­ry: Kala­masery blast; Nine min­is­ters to coor­di­nate res­cue operations

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.