
കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പ് സെമിഫൈനല്‍ കാണാതെ പുറത്ത്. മുംബൈ സിറ്റിയുമായുള്ള മത്സരത്തില്‍ അവസാന നിമിഷത്തില്‍ ഗോള്‍വഴങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. ഏകപക്ഷീയമായ ഒരു ഗോള്‍ ജയത്തോടെ മുംബൈ സെമിയില്‍ പ്രവേശിച്ചു. സമനില നേടിയാല്‍ പോലും ബ്ലാസ്റ്റേഴ്സിന് സെമിയിലെത്താമായിരുന്നു. 88-ാം മിനിറ്റില്‍ ഫ്രെഡ്ഡിയാണ് മുംബൈക്ക് വിജയഗോള്‍ സമ്മാനിച്ചത്. ഇരുടീമിനും ആറ് പോയിന്റ് വീതമാണുള്ളത്. എന്നാല്‍ ഗോള്‍ശരാശരിയുടെ വ്യത്യാസത്തില്‍ മുംബൈ ഒന്നാം സ്ഥാനക്കാരായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ രാജസ്ഥാന്‍ എഫ്‌സിയും സ്പോര്‍ട്ടിങ് ഡല്‍ഹിയും സമനിലയില്‍ പിരിഞ്ഞു. മത്സരത്തില്‍ ഇരുടീമും രണ്ട് ഗോള്‍ വീതം നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.