21 February 2026, Saturday

Related news

February 20, 2026
February 19, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026

കലൂര്‍ സ്റ്റേഡിയം അപകടം : നടി ദിവ്യാ ഉണ്ണിയുടെയടക്കം മൊഴിയെടുത്തേക്കും

Janayugom Webdesk
തിരുവനന്തപുരം 
December 31, 2024 10:08 am

കലൂർ സ്റ്റേഡിയം അപകടത്തിൽ നടി ദിവ്യാ ഉണ്ണി, നടൻ സിജോയ് വർഗീസ് അടക്കമുള്ളവരുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിൻ്റെ നീക്കം.മൃദംഗ വിഷന്റെ മുഖ്യ രക്ഷാധികാരി എന്നാണ് സിജോയ് വർഗീസ് കുട്ടികളുടെ രക്ഷിതാക്കളോട് പറഞ്ഞത്.സാമ്പത്തിക ഇടപാടിൽ സിജോയ് വർഗീസിനെ പങ്കുണ്ടോ എന്നും അന്വേഷണ സംഘം അന്വേഷിക്കും.അന്വേഷണസംഘം നടനെ വിളിച്ചു വരുത്താനും ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

അതേസമയം സ്റ്റേജിൽ നിന്ന് വീണ് പരുക്ക് പറ്റിയ തൃക്കാക്കര എംഎൽഎ ഉമാ തോമസ് എംഎൽഎ കണ്ണ് തുറന്നു. കൈകാലുകൾ അനക്കി. മകൻ കുറച്ചു സമയം മുൻപ് കണ്ടു. ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യ നില സംബന്ധിച്ച് രാവിലെ 10 മണിക്ക് മെഡിക്കൽ ബോഡി യോഗം ചേരും.അപകടത്തിൽ കൂടുതൽ പേരുടെ അറസ്റ്റിനു സാധ്യതയുണ്ട്. കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ച എന്ന് സംയുക്ത പരിശോധന റിപ്പോർട്ട്‌.

പൊലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളാണ് റിപ്പോർട്ട്‌ തയ്യാറാക്കിയത് .സ്റ്റേജ് നിർമിച്ചത് അപകടകടമായി തന്നെ എന്നും അധികമായി നിർമിച്ച ഭാഗത്തിനു വേണ്ട ഉറപ്പ് ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ട്. വി ഐ പി സ്റ്റേജിന് അടുത്തായി ആംബുലൻസ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാൻ വൈകിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.