7 March 2026, Saturday

Related news

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026

കേരള മോഡല്‍ തന്നെ രാഷ്ട്രീയമായി സ്വാധീനിച്ചെന്ന് കമല്‍ഹാസന്‍

Janayugom Webdesk
തിരുവനന്തപുരം
November 1, 2023 1:08 pm

കേരളീയം വേദിയില്‍ ഇംഗ്ലീഷില്‍ പ്രസംഗിച്ച് കമല്‍ഹാസന്‍ .ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്കും തനിക്ക് കേരളത്തോടുള്ള സ്നേഹം മനസിലാക്കന്‍ വേണ്ടിയാണ് ഈ ഭാഷ തെരഞ്ഞെടുത്തതെന്ന് വേദിയില്‍ വെച്ച് കമല്‍ഹാസന്‍ പറഞ്ഞു. കേരളത്തിന്‍റെെ പ്രത്യേകത അത്രയധികം സവിശേഷമായതാണെന്നും,കേരള മോഡല്‍ വികസനം തന്നെ രാഷട്രീയമായി സ്വാധീനിച്ചെന്നും കമല്‍ഹാസന്‍ പറഞ്ഞു.ഇന്ന് ഈ വേദിയില്‍ താന്‍ ഇംഗ്ലീഷിലാണ് പ്രസംഗിക്കുന്നത് എന്ന ആമുഖത്തോടെയാണ് കമല്‍ പ്രസംഗം ആരംഭിച്ചത്.

താന്‍ പറയുന്നത് രാജ്യം മുഴുവന്‍ കേള്‍ക്കണം, അതു വഴി അവര്‍ കേരളത്തെ മനസിലാക്കട്ടെയെന്ന് കമല്‍ പറഞ്ഞു. കേരളം എന്‍റെ ജീവിത യാത്രയിലെ പ്രധാന സ്ഥലമാണ്. എന്‍റെ കലാ ജീവിതത്തെ എന്നും പ്രോത്സാഹിപ്പിച്ച ജനതയാണ് കേരളത്തിലുള്ളത്. എന്നും കേരളത്തില്‍ ഞാന്‍ വരുന്നത് പുതുതായി എന്തെങ്കിലും പഠിക്കാനോ, അതില്‍ നിന്നും പ്രചോദനം ഉള്‍കൊള്ളാനോ ആണ്. എനിക്ക് ഏഴോ എട്ടോ വയസുള്ള സമയത്താണ് ഞാന്‍ ആദ്യമായി ഒരു മലയാള ചിത്രം ചെയ്യുന്നത്. എന്‍റെ പ്രിയ ഡയറക്ടര്‍ സേതുമാധവന്‍ സാറിന്‍റെയും ആദ്യത്തെ ചിത്രം അതായിരുന്നു. കേരളത്തിലെ സിനിമ രംഗം എന്നും കേരളം എന്ന സംസ്കാരിക ഇടത്തെ രൂപപ്പെടുത്താന്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഒപ്പം തന്നെ എന്‍റെ സിനിമ കാഴ്ചപ്പാടും മലയാള സിനിമ സ്വദീനിച്ചിട്ടുണ്ട്.

നാം നിര്‍മ്മിക്കുന്ന സിനിമകള്‍ എന്നും സമൂഹിക വിഷയങ്ങളെ അഭിസംബോധന ചെയ്യാറുണ്ട്. ഇത് കേരളത്തിന്‍റെ സാമൂഹിക പ്രതിബദ്ധതയും, ഇത്തരം വിഷയത്തിലുള്ള ജാഗ്രതയും എടുത്തു കാട്ടുന്നു. കേരളീയത്തിന്‍റെ ചലച്ചിത്രോത്സവത്തില്‍ എന്‍റെ ചിത്രം മദനോത്സവം പ്രദര്‍ശിപ്പിക്കുന്നു എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. എന്‍റെ 21മത്തെ വയസിലാണ് ഞാന്‍ മദനോത്സവം ചെയ്യുന്നത്. അന്ന് അതിന്‍റെ പിന്നിലെ ഒരോ വ്യക്തിയും എനിക്ക് വലിയ സ്വതന്ത്ര്യമാണ് നല്‍കിയത്. 2017 ല്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെ കേരളത്തില്‍ എത്തി നിങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഉപദേശം തേടിയിരുന്നു. ജനകേന്ദ്രീകൃത രാഷ്ട്രീയം എന്ന എന്‍റെ ആശയം തന്നെ കേരള മോഡലില്‍ നിന്നും രൂപപ്പെടുത്തിയതാണ്. തമിഴ്നാട്ടിലെ പ്രദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തണം എന്ന എന്‍റെ ആശയത്തില്‍ ഞാന്‍ മാതൃകയാക്കിയത് കേരളം നടപ്പിലാക്കിയ 1996ലെ ജനകീയാസൂത്രണത്തെയാണ്. 

ജനാധിപത്യം ശരിക്കും നടപ്പിലാക്കപ്പെടുന്നത് വികേന്ദ്രീകൃത ആസൂത്രണത്തിലൂടെയാണ് അതില്‍ ഇന്ത്യയ്ക്ക് സ്വീകരിക്കാവുന്ന മാതൃകയാണ് കേരളമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .തമിഴ് നാടും കേരളവും അതിര്‍ത്തി മാത്രം അല്ല ഒരു സംസ്കാരം തന്നെ പങ്കിടുന്നുണ്ട്. ജനങ്ങളുടെ വികസനവും ആരോഗ്യരംഗത്തെയും വിദ്യാഭ്യാസ രംഗത്തേയും പുരോഗതിയും ഇരു സംസ്ഥാനങ്ങളുടെയും നയമാണ്. സംഗീതത്തിലും ക്ലാസിക് കലകളിലും നാം രണ്ട് ജനതയും താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. നമ്മുടെ ഭാഷപരമായ സാമ്യത ചെറുപ്പകാലം മുതല്‍ തന്നെ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നതിനും എന്നെ സഹായിച്ചിട്ടുണ്ട് കമല്‍ഹാസന്‍ പറഞ്ഞു. 

വൈക്കം സത്യഗ്രഹത്തില്‍ പെരിയാര്‍ ഇവി രാമസ്വാമി നായിക്കരുടെ പങ്ക് പരാമര്‍ശിച്ച കമല്‍. തുടര്‍ന്ന് ഇഎംഎസിന്‍റെ ആദ്യത്തെ സര്‍ക്കാറിന്‍റെ കാര്യവും പരാമര്‍ശിച്ചു. കൊവിഡ് കാലത്ത് അടക്കം കേരളം നടത്തിയ പ്രതിരോധം കമല്‍ പരാമര്‍ശിച്ചു. കേരളം ഒരു വിജ്ഞാന സമൂഹമായി മാറാനുള്ള നീക്കത്തെ അഭിനന്ദിച്ച കമല്‍ഹാസന്‍ കേരളത്തിന്‍റെ എല്ലാം നേട്ടവും അവതരിപ്പിക്കുന്ന ഇത്തരം ഒരു പരിപാടി വീണ്ടും കേരളത്തില്‍ നിന്നും പഠിക്കാനുള്ള അവസരമാണ് തനിക്ക് നല്‍കുന്നത് എന്നും കമലഹാസന്‍ പറഞ്ഞു

Eng­lish Summary:
Kamal Haasan says that the Ker­ala mod­el influ­enced him politically

You may also like this video:

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.