
മക്കൾ നീതി മയ്യം(എംഎൻഎം) നേതാവ് കമൽ ഹാസൻ രാജ്യസഭ പ്രവേശനത്തിന് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. 2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ കമൽഹാസന്റെ മക്കൾ നീതി മയ്യവും ഡിഎംകെയും തമ്മിൽ ഇക്കാര്യം ചർച്ച ചെയ്യുകയും തീരുമാനത്തിലെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ആറ് സീറ്റിലടക്കം എട്ട് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി കമീഷൻ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നിന്നുള്ള നിലവിലെ ആറ് എംപിമാരായ അൻപുമണി രാമദോസ്, എം ഷൺമുഖം, എൻ ചന്ദ്രശേഖരൻ, എം മുഹമ്മദ് അബ്ദുള്ള, പി വിൽസൺ, വൈകോ എന്നിവരുടെ കാലാവധി 2025 ജൂലൈ 25 ന് അവസാനിക്കും. ഇതിന് മുന്നോടിയായാണ് കമീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ജൂൺ 19നാണ് രാജ്യസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുക. അന്ന് തന്നെയായിരിക്കും വോട്ടെണ്ണൽ.
ഡിഎംകെയ്ക്ക് പ്രബലമായ സ്ഥാനം ഉള്ള തമിഴ്‌നാട് നിയമസഭയുടെ നിലവിലെ അംഗബലം അനുസരിച്ച്, ആറ് രാജ്യസഭാ സീറ്റുകളിൽ നാലെണ്ണം പാർട്ടി നേടുമെന്നാണ് പ്രതീക്ഷ. ബാക്കിയുള്ള രണ്ടെണ്ണം എഐഎഡിഎംകെയിലേക്ക് പോകാനാണ് സാധ്യത. 234 അംഗ തമിഴ്നാട് നിയമസഭയിൽ 34 വോട്ടുകളാണ് ഒരു രാജ്യസഭ അംഗത്തിന് ജയിക്കാൻ വേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.