
കരൂരിൽ അടുത്തിടെയുണ്ടായ അപകടം നടന്ന പ്രദേശം മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ എം പി സന്ദർശിച്ചു. അപകടത്തിന് ശേഷം ആദ്യമായാണ് കമൽ ഹാസൻ സ്ഥലം സന്ദർശിക്കുന്നത്. പ്രദേശത്തെത്തിയ അദ്ദേഹം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ആശുപത്രിയിലെത്തി കാണുകയും വിവരങ്ങൾ തിരക്കുകയും ചെയ്തു. ദുരന്തത്തിന് ശേഷം, അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് ഉചിതമായ ചികിത്സയും ബാധിതർക്ക് അർഹമായ ആശ്വാസവും ഉറപ്പാക്കാൻ തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് കമൽ ഹാസൻ പ്രതികരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.