
റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യക്ക് അമേരിക്ക ‘അനുമതി’ നൽകിയെന്ന പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും വിദേശ രാജ്യങ്ങളിൽ നിന്നുള്ള കല്പനകൾ സ്വീകരിക്കേണ്ടി വരുന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം തുറന്നടിച്ചു.
ഇന്ത്യ ആരുടെയും ഉത്തരവുകൾ അനുസരിക്കില്ലെന്നും സ്വന്തം കാര്യം നോക്കുന്നതാണ് ട്രംപിന് നല്ലതെന്നും കമൽ ഹാസൻ തന്റെ തുറന്ന കത്തിലൂടെ വ്യക്തമാക്കി. റഷ്യയുമായുള്ള വ്യാപാര ബന്ധം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അത് തീരുമാനിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സർക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പരമാധികാര രാഷ്ട്രം എന്ന നിലയിൽ സ്വന്തം ജനതയുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്നും അതിൽ ഇടപെടാൻ അമേരിക്ക ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു.
കമൽ ഹാസന്റെ ഈ നിലപാടിന് സമൂഹമാധ്യമത്തില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്ന പ്രതികരണമാണിതെന്നും ആരാധകർ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.