22 January 2026, Thursday

Related news

January 18, 2026
January 13, 2026
January 8, 2026
January 5, 2026
January 4, 2026
January 3, 2026
December 29, 2025
December 27, 2025
December 27, 2025
December 26, 2025

കമലഹാരിസിന്റെ പരാജയത്തിന് കാരണം ജോ ബൈഡന്റെ നയങ്ങൾ; വിമർശനവുമായി ഡെമോക്രറ്റിക്ക് പാർട്ടി

Janayugom Webdesk
വാഷിങ്ടൻ
November 8, 2024 4:03 pm

കമല ഹാരിസ് പരാജയപ്പെടുവാൻ കാരണം ജോ ബൈഡന്റെ നയങ്ങളാണെന്ന വിമർശനവുമായി ഡെമോക്രറ്റിക്ക് പാർട്ടി. മത്സരിക്കാൻ താൽപര്യമുണ്ടായിരുന്നു ബൈഡൻ ജൂലൈ വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നശേഷമാണ് ട്രംപുമായുള്ള സംവാദത്തിൽ നിന്ന് തോറ്റ് പിൻമാറാൻ തീരുമാനിച്ചത്. നേരത്തേ തന്നെ കമലാഹാരിസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നുവെങ്കിൽ ഡെമോക്രാറ്റുകൾക്ക് ശക്തവും വിപുലവുമായ പ്രചാരണത്തിനു കഴിയുമായിരുന്നുവെന്നും പാർട്ടി വിലയിരുത്തി. 

കഴിഞ്ഞ തിര‍ഞ്ഞെടുപ്പിൽ ജോ ബൈഡൻ നടത്തിയതിലും മെച്ചപ്പെട്ട പ്രകടനം കമല ഹാരിസിന് ഒരു സംസ്ഥാനത്തുപോലും സാധ്യമായില്ലെന്നാണു വിലയിരുത്തൽ. കൂടാതെ നാണ്യപ്പെരുപ്പവും യുഎസ്–മെക്സിക്കോ അതിർത്തി പ്രശ്നവും ചർച്ചയായത് ബൈഡൻ ഭരണകൂടം അവഗണിക്കുകയും ചെയ്തു. 

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ജനകീയ വോട്ടെടുപ്പാണ് 2024 നവംബർ 5നു നടന്നത്. ഇലക്ടറൽ കോളജിലെ വോട്ടെടുപ്പ് ഡിസംബർ 17നു നടക്കും. 2025 ജനുവരി 6 ന് സെനറ്റ് പ്രസിഡന്റ് കൂടിയായ നിലവിലുള്ള വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ അധ്യക്ഷതയിൽ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ ഇലക്ടറൽ കോളജ് വോട്ടെണ്ണി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. ജനുവരി 20ന് പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേൽക്കും. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.