19 February 2026, Thursday

കനൽ ഫെസ്റ്റ് സംഘടിപ്പിച്ചു

Janayugom Webdesk
August 16, 2023 12:00 pm

സെന്റ് അലോഷ്യസ് കോളേജിൽ കേരള വനിത ശിശുവികസന വകുപ്പിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും വുമൺ സെല്ലിന്റെയും ആഭിമുഖ്യത്തിൽ കനൽ ഫെസ്റ്റ് സംഘടിപ്പിച്ചു. ഫെസ്റ്റിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി സ്ത്രീസുരക്ഷാ സ്വയരക്ഷാ പരിശീലനവും ബോധവത്കരണ സെമിനാറും ‘ബെനവലന്റ് സെക്സിസം’ എന്ന വിഷയത്തെ ആസ്പദമാക്കി സംവാദവും നടത്തി. ജില്ലാ വനിതാ ശിശുവികസന ഓഫീസർ ഷീബ എൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ഇന്ദുലാൽ ജി അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ഐ സി ഡി എസ് സൂപ്പർവൈസർ രജിത ആർ കുമാർ, മാവേലിക്കര എസ് പി സി ലീഗൽ കൗൺസിലർ അഡ്വ. ഷർമ്മിള എൻ എസ്, ആലപ്പുഴ ക്രൈംബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഓഫീസർ അനിത ജെ ജെൻഡർ സ്പെഷ്യലിസ്റ്റ് ആതിര ഗോപി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു. കോളേജ് വുമൺ സെൽ കോർഡിനേറ്റർ ഡോ. നീതു മേരി ടോമി, എൻ എസ് എസ് പ്രോഗ്രം ഓഫീസേഴ്സ് മനോജ് സേവ്യർ, ഇന്ദു വി ആർ, ജില്ലാ മിഷൻശക്തി കോർഡിനേറ്റർ സിജോയ് തോമസ് എന്നിവർ നേതൃത്വം നൽകി.

Eng­lish Sum­ma­ry: Kanal fest was organized

Kerala State - Students Savings Scheme

TOP NEWS

February 19, 2026
February 19, 2026
February 19, 2026
February 19, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.