10 January 2026, Saturday

Related news

January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 29, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025

‘കനൽ’ കാഴ്ചക്കാരിലേക്ക്

Janayugom Webdesk
ആലപ്പുഴ
September 11, 2025 11:54 am

സിപിഐ സംസ്ഥാന കൗൺസിലിന്റെ യുട്യൂബ് ചാനലായ ‘കനൽ’ കാഴ്ചക്കാരിലേക്ക്. ആശയങ്ങളുടെ തീപ്പൊരിയെന്ന് ആരാധകർ വിശേഷിപ്പിക്കുന്ന ചാനലിന്റെ ഔദ്യോഗിക പ്രകാശനം സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഡോ. കെ നാരായണ നിര്‍വഹിച്ചു. കളർകോട് എസ് കെ കൺവെൻഷൻ സെന്ററിൽ (കാനം രാജേന്ദ്രൻ നഗറിൽ) ആരംഭിച്ച സിപിഐ സംസ്ഥാന സമ്മേളന വേദിയിൽ വച്ചായിരുന്നു പ്രകാശനം. തുടർന്ന് പ്രതിനിധികൾക്കും ക്ഷണിക്കപ്പെട്ട സദസിനും മുമ്പാകെ ചാനൽ വീഡിയോകളുടെ പ്രദർശനവും നടന്നു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഡോ. കെ നാരായണയെ സ്വാഗതം ചെയ്തു. പാർശ്വവൽക്കരിക്കപ്പെടുന്ന ജനവിഭാഗത്തിന്റെ ശബ്ദമാണ് കനലെന്ന് ബിനോയ് വിശ്വം പറഞ്ഞു. യുട്യൂബ് ചാനലുകൾ കാലഘട്ടത്തിന്റെ മാധ്യമമാണെന്ന് ഡോ. കെ നാരായണ അഭിപ്രായപ്പെട്ടു. കഴിഞ്ഞദിവസം നേപ്പാളിലും നേരത്തെ ശ്രീലങ്കയിലും നടന്ന ജനകീയ പ്രക്ഷോഭങ്ങളിൽ സമൂഹമാധ്യമങ്ങൾ വഹിച്ച പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. മുഖ്യധാരാ ചാനലുകൾ കോർപറേറ്റ് ശക്തികൾ കൈവശപ്പെടുത്തി ഏകപക്ഷീയ വാർത്തകളും മറ്റും പുറത്തുവിടുന്ന കാലത്ത് കനൽ പോലുള്ള ചാനലുകളുടെ പ്രസക്തി ഏറുകയാണെന്നും ഡോ. നാരായണ അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.