സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അകാല വിയോഗത്തിൽ വനം-വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രൻ അഗാതമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സങ്കീർണ്ണമായ രാഷ്ട്രീയ പ്രശ്നങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച ധീരനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു കാനം. കേരളത്തിൽ ഇടതുപക്ഷ ഐക്യം ഊട്ടിയുറപ്പിക്കുന്നതിൽ അനിതരസാധാരണായ ഇച്ഛാശക്തി എന്നും പുലർത്തിയിരുന്ന നേതാവാണ് അദ്ദേഹം. അടിസ്ഥാന ജനവിഭാഗത്തിന്റെ വിശിഷ്യ തൊഴിലാളി വർഗ്ഗത്തിന്റെ അവകാശ പോരാട്ടങ്ങളിൽ അദ്ദേഹം പുലർത്തിയിരുന്ന നേതൃത്വ മികവ് രാഷ്ട്രീയ പ്രവർത്തകർക്ക് എക്കാലവും മാതൃകയാണ്. വർഷങ്ങളായി വ്യക്തിപരമായി ഏറെ ആത്മബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു. 1982‑ൽ നിയമസഭാ സമാജികരെന്ന നിലയിൽ ഒരുമിച്ച് പ്രവർത്തിക്കാനായിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തനായ നേതാവിന്റെ വിയോഗം സി പി ഐയ്ക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കും അപരിഹാര്യമായ നഷ്ടമാണ് ഉണ്ടാക്കിയത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു
സിപിഐയുടെ സമുന്നതനായ നേതാവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുന്നണി പോരാളിയുമായ കാനം രാജേന്ദ്രന്റെ ദേഹവിയോഗം രാഷ്ട്രീയ രംഗത്ത് തീരാ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷ ജനാധിപത്യ ശക്തി കളുടെ മുന്നേറ്റം അനിവാര്യമായിരിക്കുമ്പോൾ കാനത്തിന്റെ നഷ്ടം വളരെ വലുതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.