ജിദ്ദ — ഇടത് പക്ഷ പ്രസ്ഥാനത്തിന് കരുത്തനായ പോരാളിയെയാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ന്യൂ ഏജ് ഇന്ത്യ ഫോറം അനുസ്മരണയോഗം അഭിപ്രായപ്പെട്ടു. അൽ അബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്താർ ആറളം ആമുഖ പ്രസംഗം നടത്തി. പി. പി റഹിം അധ്യക്ഷത വഹിച്ചു. റിത്താജ് സത്താർ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുസാഫിർ അനുസ്മരണ പ്രഭാഷണം നടത്തി.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഷിബു തിരുവനന്തപുരം, കിസ്മത്ത് മമ്പാട്, ശ്രീകുമാർ മാവേലിക്കര (നവോദയ),വി. പി. മുസ്തഫ, നാസർ വെളിയങ്കോട് (കെഎംസിസി), ഹക്കീം പാറക്കൽ, അഷ്‌റഫ് കിഴക്കയിൽ, നാസർ കോഴിത്തൊടി (ഒഐസിസി), സലിം മധുവായി, സി എച്ച് ബഷീർ (കെഐജി ) രാധാകൃഷ്ണൻ കാവുമ്പായി (കണ്ണൂർ ഒഐസിസി), അജി ടി. പിള്ള ( ടിഎസ്എസ് ), സന്തോഷ് ജോസഫ് ( പിജെഎസ് ), അനിൽകുമാർ (കണ്ണൂർ സൗഹൃദവേദി), നവാസ്, യൂനുസ് കാട്ടൂർ, നജീബ് അഞ്ചൽ, ശിബിൽ സി എം, മുഹമ്മദ് മമ്മി, സുബൈർ പെരളശ്ശേരി. ഷഹീർ (നവധാര), ബഷീർ വള്ളിക്കുന്ന്, ശരീഫ് പുലേരി, ലിയാക്കത്തലി കോട്ട, ഷാജു ചാരുംമൂട്, സിദ്ദിഖ് കത്തിച്ചാൽ തുടങ്ങിയവർ സംസാരിച്ചു. ലത്തീഫ് മലപ്പുറം നന്ദി പറഞ്ഞു. പടം / ന്യൂ ഏജ് ഇന്ത്യ ഫോറം ജിദ്ദയിൽ സംഘടിപ്പിച്ച കാനം രാജേന്ദ്രൻ അനുസ്മരണത്തിൽ റിത്താജ് സത്താർ അനുസ്മരണ പ്രമേയം അവതരിപ്പിക്കുന്നു.
English Summary: kanam rajendran commemoration
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.