19 December 2024, Thursday
KSFE Galaxy Chits Banner 2

കേരളത്തിന്റെ പൊതുജീവിതത്തിൽ നികത്താനാവാത്ത ശൂന്യത: കാനം രാജേന്ദ്രൻ

web desk
തിരുവനന്തപുരം
July 18, 2023 12:00 pm

ജനങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട നേതാക്കളിൽ ഒരാളായിരുന്നു ഉമ്മൻചാണ്ടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനങ്ങൾക്കിടയിൽ ജീവിച്ച, ജനങ്ങളുടെ ഹൃദയം കവർന്ന നേതാവ്. അക്ഷീണമായ പ്രയത്നശേഷിയും കഠിനാദ്ധ്വാനവും അർപ്പണ മനോഭാവവുമാണ് കെഎസ് യുവിന്റെ സാധാരണ പ്രവർത്തകനായി പൊതുജീവിതം ആരംഭിച്ച അദ്ദേഹത്തെ സംസ്ഥാന മുഖ്യമന്ത്രി, എഐസിസി ജനറൽ സെക്രട്ടറി, കോൺഗ്രസ് പ്രവർത്തകസമിതി അംഗം തുടങ്ങി ഉന്നതമായ പദവികളിൽവരെ എത്തിച്ചത്.

പൊതുജീവിതത്തിൽ ഒരു രാഷ്ടീയനേതാവ് പുലർത്തേണ്ട മാന്യത ഏതു പ്രതികൂലഘട്ടത്തിലും പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. അനുകരണീയമായ ആ ജീവിതശൈലി പൊതുപ്രവർത്തകർക്ക് വിലപ്പെട്ട മാതൃകയാണ്. അര നൂറ്റാണ്ടിലേറെക്കാലം കേരള രാഷട്രീയത്തിന്റെ ഗതി നിർണയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഉമ്മൻചാണ്ടിയുടെ നിര്യാണം കേരളത്തിൻ്റെ പൊതുജീവിതത്തിൽ കനത്ത ശൂന്യതയാണ് സൃഷ്ടിക്കുന്നത്. ഉമ്മൻചാണ്ടിയുടെ കുടുംബത്തിനും കോൺഗ്രസ് പാർട്ടിക്കും ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്ന ജനലക്ഷങ്ങൾക്കുമുണ്ടായ തീരാദുഃഖത്തിൽ സിപിഐ സംസ്ഥാന കൗൺസിൽ പങ്കുചേരുന്നതായും അനുശോചനം രേഖപ്പെടുത്തുന്നതായും കാനംരാജേന്ദ്രന്‍ പറഞ്ഞു.

Eng­lish Sam­mury: An irrepara­ble void in Ker­ala’s pub­lic life: Kanam Rajendran

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.