16 December 2025, Tuesday

കാനം രാജേന്ദ്രന്റെ ഭൗതികശരീരം പിഎസ് സ്മാരകത്തിലെത്തിച്ചു

Janayugom Webdesk
തിരുവനന്തപുരം
December 9, 2023 11:30 am

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരം പട്ടം പിഎസ് സ്മാരകത്തിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ടുമണിവരെ പൊതുദര്‍ശനത്തിന് വെക്കും.

കൊച്ചി വിമാനത്താവളത്തില്‍നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചത്. വിമാനത്താവളത്തിൽ പ്രവർത്തകർ കാനത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.

മൃതദേഹത്തിനൊപ്പം മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ്, സിപിഐ നേതാവ് ബിനോയ് വിശ്വം, കാനത്തിന്റെ മകന്‍ സന്ദീപ് എന്നിവരും വിമാനത്തിലുണ്ടായിരുന്നു. കാനത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ മന്ത്രി ജി ആര്‍ അനില്‍, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍, പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.

തിരുവനന്തപുരത്തു നിന്ന് ഉച്ചയ്ക്ക് രണ്ടിനു ശേഷം ഭൗതികശരീരം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. വൈകുന്നേരം കോട്ടയം ജില്ലാകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു ശേഷമാകും മൃതദേഹം കാനത്തെ വീട്ടിലെത്തിക്കുക. ഞായറാഴ്ച രാവിലെ 11 മണിക്കാണ് സംസ്‌കാരം.

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.